Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2018 5:45 AM GMT Updated On
date_range 2018-04-25T11:15:00+05:30സഹകരണ സംഘം സെക്രട്ടറിമാർക്ക് ദ്വിദിന പരിശീലനം
text_fieldsപാലക്കാട്: ഇൻറേഗ്രറ്റഡ് കോഒാപറേറ്റിവ് ഡെവലപ്മെൻറ് പ്രോജക്ട് രണ്ടാംഘട്ട ഭാഗമായി ജില്ലയിലെ പട്ടികജാതി-വർഗ, വനിത, മാർക്കറ്റിങ്, വ്യവസായ, ടൂറിസം സഹകരണ സംഘങ്ങളിലെ സെക്രട്ടറിമാർക്ക് കേരള സർവിസ് റൂൾസ്, അക്കൗണ്ടിങ് ഇൻ കോഒാപറേറ്റിവ്സ് വിഷയങ്ങളിൽ പരിശീലനം നൽകി. ജില്ല സഹകരണ ബാങ്ക് സമ്മേളന ഹാളിൽ നടന്ന പരിപാടി സഹകരണ വകുപ്പ് ജോയൻറ് രജിസ്ട്രാർ എം.കെ. ബാബു ഉദ്ഘാടനം ചെയ്തു. സഹകരണ ബാങ്ക് ജനറൽ മാനേജർ എ. സുനിൽകുമാർ, ഐ.സി.ഡി.പി പ്രോജക്ട് മാനേജർ വി.ജി. കണ്ണൻ എന്നിവർ പങ്കെടുത്തു. പിന്നാക്കവിഭാഗ വികസന കോർപറേഷൻ റിട്ട. ഡയറക്ടർ മുഹമ്മദ് ഇബ്രാഹിം, സഹകരണ വകുപ്പ് അസി. ഡയറക്ടർ ബി. ഗോവിന്ദരാജ് എന്നിവർ ക്ലാസെടുത്തു. കൈത്തറി േപ്രാത്സാഹന പദ്ധതി: മണികണ്ഠനും ചിത്രവാണിയും ജേതാക്കൾ പാലക്കാട്: കൈത്തറി-ടെക്സ്െറ്റെൽസിെൻറ കൈത്തറി േപ്രാത്സാഹന പദ്ധതിയുടെ ഭാഗമായി നടത്തിയ സംസ്ഥാനതല മത്സരത്തിൽ ഡ്രസ് മെറ്റീരിയൽ വിഭാഗത്തിൽ പെരുവെമ്പ് കല്ലൻചിറയിലെ കെ. മണികണ്ഠൻ ഒന്നാം സ്ഥാനവും എ. ചിത്രവാണി രണ്ടാം സ്ഥാനവും നേടി. കുടുംബശ്രീ വാർഷികാഘോഷം: സംഘാടക സമിതി യോഗം ഇന്ന് പാലക്കാട്: കുടുംബശ്രീ 20ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലതല മത്സരങ്ങൾ നടത്തുന്നതിനുള്ള സംഘാടകസമിതി യോഗം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ജില്ല പഞ്ചായത്ത് സമ്മേളന ഹാളിൽ ചേരും. േമയ് നാല്, അഞ്ച്, ആറ് തീയതികളിലാണ് സംസ്ഥാനതല വാർഷികാഘോഷം. ഏപ്രിൽ 30നകം ജില്ലതല മത്സരങ്ങൾ പൂർത്തിയാക്കും.
Next Story