Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2018 5:41 AM GMT Updated On
date_range 25 April 2018 5:41 AM GMTനാഷനലിസ്റ്റ് സ്റ്റുഡൻറ്സ് കോൺഗ്രസ് ജില്ല ക്യാമ്പിന് തുടക്കം
text_fieldsbookmark_border
നെല്ലിയാമ്പതി: നാഷനലിസ്റ്റ് സ്റ്റുഡൻറ്സ് കോൺഗ്രസിെൻറ രണ്ടുദിവസത്തെ ജില്ല പഠനക്യാമ്പ് നെല്ലിയാമ്പതിയിൽ തുടങ്ങി. എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡൻറ് വർക്കല ബി. രവികുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് നസീർ പടിഞ്ഞാറേതിൽ അധ്യക്ഷത വഹിച്ചു. എൻ.സി.പി സംസ്ഥാന സെക്രട്ടറി പി.എ. റസാഖ് മൗലവി, സുഭാഷ് പുഞ്ചക്കോട്ടിൽ, വി.എം. അബ്ദുല്ല, ഷൗക്കത്തലി കുളമ്പാടം, അഫ്സൽ കുഞ്ഞുമോൻ, പി. സിദ്ദീഖ്, മൊയ്തീൻകുട്ടി കാരാകുറിശ്ശി, ഷെനിൻ മന്ദിരാട്, കെ.പി. ഷെരീഫ് തുടങ്ങിയവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, ചർച്ച, വിദ്യാഭ്യാസ പ്രമേയരൂപവത്കരണം തുടങ്ങിയ നടത്തും. ബുധനാഴ്ച 11.30ന് നടക്കുന്ന സമാപനം എൻ.എസ്.സി സംസ്ഥാന പ്രസിഡൻറ് പി.എ. അബ്ദുല്ല ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് നസീർ പടിഞ്ഞാറേതിൽ അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story