Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂരിൽ 46...

കരിപ്പൂരിൽ 46 ലക്ഷത്തി​െൻറ സ്വർണം പിടികൂടി

text_fields
bookmark_border
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇൻറലിജൻസ് 46.18 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഷാര്‍ജയില്‍നിന്നെത്തിയ യാത്രക്കാരന്‍ അടിവസ്ത്രത്തിലും ചെരിപ്പിനുള്ളിലുമായി ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 1450 ഗ്രാം സ്വർണമാണ് പിടികൂടിയത്. മലപ്പുറം ഇരിവേറ്റി സ്വദേശി പുത്തന്‍കുടിയന്‍ ഷിജുവിൽ (32) നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. ചൊവ്വാഴ്ച പുലർച്ച എയര്‍ അറേബ്യയുടെ ഷാര്‍ജ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിെലത്തിയത്. മുന്‍കൂട്ടി വിവരം ലഭിച്ചതിനെ തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. ശരീര പരിശോധനയിലാണ് അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ രണ്ട് സ്വര്‍ണത്തരികളടങ്ങിയ സംയുക്തത്തി​െൻറ പാക്കറ്റുകൾ കണ്ടെടുത്തത്. ഇയാള്‍ ധരിച്ചിരുന്ന െചരിപ്പിൽനിന്നും രണ്ട് പാക്കറ്റുകള്‍കൂടി കണ്ടെടുത്തു. ഇവയിൽ നിന്നുമാണ് 1450 ഗ്രാം സ്വർണം വേർതിരിച്ചെടുത്തത്.
Show Full Article
TAGS:LOCAL NEWS 
Next Story