Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2018 5:38 AM GMT Updated On
date_range 25 April 2018 5:38 AM GMTഫുട്ബാള്‍ നഴ്സറി ഉദ്ഘാടനവും സന്തോഷ് ട്രോഫി താരങ്ങള്‍ക്ക് ആദരവും
text_fieldsbookmark_border
തിരൂരങ്ങാടി: ഓറിയൻറല്‍ അലുംനി സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തില്‍ ഓറിയൻറല്‍ ഹയര്‍സെക്കൻഡറി സ്കൂളില്‍ ആരംഭിച്ച ഫുട്ബാള്‍ നഴ്സറി കാലിക്കറ്റ് സർവകലാശാല കായിക വിഭാഗം ഡയറക്ടര്‍ ഡോ. വി.പി. സക്കീര്‍ ഹുസൈന് ഉദ്ഘാടനം ചെയ്തു. സന്തോഷ് ട്രോഫി താരങ്ങളായ മുഹമ്മദ് ശരീഫ്, ജിഹാദ് ഹസന് എന്നിവരെ ഉപഹാരങ്ങള്‍ നല്കി ആദരിച്ചു. അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഫുട്ബാള്‍, നെറ്റ് ബാള്‍, ടെന്നീസ്, ക്രിക്കറ്റ് തുടങ്ങിയ ഇനങ്ങളിലാണ് പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നത്. അലുംനി അസോസിയേഷന് പ്രസിഡൻറ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. സി.എച്ച്. മഹ്മൂദ് ഹാജി, ഇഖ്ബാല്‍ കല്ലുങ്ങല്‍, യു.കെ. മുസ്തഫ മാസ്റ്റര്‍, പി.എം.എ. ജലീല്‍, എല്‍. കുഞ്ഞിമുഹമ്മദ്, കെ. മുഹമ്മദ് മാസ്റ്റര്‍, ഒ. ഷൗക്കത്തലി, നൗഫല്‍ തടത്തില്‍, ടി. റഷീദ് മാസ്റ്റര്‍, പി.കെ. ഹംസ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story