Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകവുക്കോട്...

കവുക്കോട് ഓഡിറ്റോറിയത്തിന് തറക്കല്ലിട്ടു

text_fields
bookmark_border
കൂറ്റനാട്: തൃത്താല ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ 10 ലക്ഷം രൂപ വകയിരുത്തി കവുക്കോട് ദേശപോഷിണി ഗ്രന്ഥശാലയോടനുബന്ധിച്ച് നിർമിക്കുന്ന ഓഡിറ്റോറിയത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി.എം. പുഷ്പജ തറക്കല്ലിട്ടു. പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല പ്രസിഡൻറ് ടി.പി. കുഞ്ഞുണ്ണി, ബ്ലോക്ക് പഞ്ചായത്ത് അംഗം ധന്യ സുരേന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ ടി.കെ. സുധീഷ് കുമാർ, ആനി വിനു, സി.പി.എം ലോക്കൽ സെക്രട്ടറി ടി.എം. കുഞ്ഞുകുട്ടൻ, ഗ്രന്ഥശാല സെക്രട്ടറി വി.കെ. പുഷ്പാകരൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആംഗം സി.കെ. ഉണ്ണികൃഷ്ണൻ സ്വാഗതവും ഓവർസിയർ സുനിൽ കുമാർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story