Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമനിശ്ശേരി കിള്ളിക്കാവ് ...

മനിശ്ശേരി കിള്ളിക്കാവ് പൂരം ഇന്ന്

text_fields
bookmark_border
ഒറ്റപ്പാലം: മേളതാളങ്ങളുടെയും വർണ വിസ്മയങ്ങളുടെയും നേർക്കാഴ്ച സമ്മാനിക്കുന്ന മനിശ്ശേരി കിള്ളിക്കാവ് പൂരം ബുധനാഴ്ച ആഘോഷിക്കും. രാവിലെ നാലിന് നടതുറക്കും. തുടർന്ന് മഹാഗണപതി ഹോമം, ഉഷഃപൂജ, നിവേദ്യങ്ങൾ, പൂതൻ-തിറകളി, തൃത്താല ശങ്കരകൃഷ്ണ പൊതുവാളി‍​െൻറ നേതൃത്വത്തിൽ സോപാന സംഗീതം, കയില്യാട് സജിയും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം, ഉച്ചപൂജ, തായമ്പക, കേളി പറ്റ്, കൊമ്പ് പറ്റ്, കുഴൽ പറ്റ് എന്നിവ നടക്കും. വൈകീട്ട് മൂന്ന് മുതൽ ഗജവീരന്മാരുടെ അകമ്പടിയോടെ ഭഗവതിയെ കാവ് പറമ്പിലെത്തിക്കും. അഞ്ചുവരെ നീളുന്ന പഞ്ചാരിമേളം അകമ്പടിയാകും. ദേശങ്ങളിൽനിന്നുള്ള ആനപ്പൂരവും വിവിധ കമ്മിറ്റികളുടെ വേലവരവും അഞ്ച് മുതൽ ക്ഷേത്രത്തിലെത്തും. വ്യാഴാഴ്ച പുലർച്ച നടക്കുന്ന മേളത്തോടെ പൂരാഘോഷത്തിന് സമാപനമാകും.
Show Full Article
TAGS:LOCAL NEWS 
Next Story