Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2018 5:39 AM GMT Updated On
date_range 24 April 2018 5:39 AM GMTവാർധക്യകാല പെൻഷൻ ലഭിച്ചില്ലെന്ന്
text_fieldsbookmark_border
പാലക്കാട്: അപേക്ഷ നൽകി രണ്ടുവർഷം കഴിഞ്ഞിട്ടും പരാതി. കല്ലേകുളങ്ങര പതിയാർ ഹൗസിൽ വാടകക്ക് താമസിക്കുന്ന കെ.പി. നടേശനാണ് പരാതിയുമായി രംഗത്തുവന്നത്. പാലക്കാട് നഗരസഭ അതിർത്തിയിൽ താമസിക്കുമ്പോൾ 2016ലാണ് വാർധക്യകാല പെൻഷന് അപേക്ഷിച്ചത്. മുനിസിപ്പാലിറ്റി ചെയർപേഴ്സനോടും തെൻറ പഴയ കൗൺസിലറോടും അന്വേഷിച്ചപ്പോൾ വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് നടേശൻ പറഞ്ഞു. എന്നാൽ, മറ്റൊരു കൗൺസിലർ വഴി മുനിസിപ്പാലിറ്റിയിൽ അപേക്ഷിച്ചപ്പോൾ 2017 ജൂൺ മാസത്തിൽ പെൻഷൻ പാസായിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞു. എന്നാൽ, പെൻഷൻ തുക ഇതുവരെ ലഭിച്ചിട്ടില്ല. പാലക്കാട് നഗരത്തിൽ മിഷൻ സ്കൂളിന് സമീപത്തുള്ള സ്റ്റേറ്റ് ബാങ്ക് ശാഖയിലാണ് അക്കൗണ്ട് എടുത്തിട്ടുള്ളത്. സ്വർണപ്പണിക്കാരനായിരുന്ന തനിക്ക് ഇപ്പോൾ ജീവിക്കാനുള്ള ആശ്രയം മകൾക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനമാണെന്നും സംഭവത്തിൽ ധനകാര്യ വകുപ്പ് മന്ത്രി ടി.എം. തോമസ് ഐസക്കിനുൾെപ്പടെ പരാതി നൽകിയിട്ടുണ്ടെന്ന് നടേശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story