Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2018 5:39 AM GMT Updated On
date_range 24 April 2018 5:39 AM GMT'മന്ത്രിയുടെ പിരിവ് സി.പി.എമ്മിെൻറ ജാള്യം മറക്കാൻ'
text_fieldsbookmark_border
തിരൂർ: താനൂരിൽ മന്ത്രി കെ.ടി. ജലീലിെൻറ നേതൃത്വത്തിൽ നടക്കുന്ന പിരിവ് സി.പി.എം പ്രവർത്തകർ കേസുകളിലകപ്പെട്ട ജാള്യം മറക്കാനാണെന്ന് താനൂർ ബ്ലോക്ക്് കോൺഗ്രസ് കമ്മിറ്റി നേതാക്കൾ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. താനൂരിലെ അക്രമങ്ങളിൽ കോൺഗ്രസിന് പങ്കിെല്ലന്നും നേതാക്കൾ അറിയിച്ചു. അറസ്റ്റിലായവരിൽ ഭൂരിഭാഗവും സി.പി.എം പ്രവർത്തകരാണ്. ഹർത്താലിനെ വളരെ ലാഘവത്തോടെയാണ് സർക്കാറും ആഭ്യന്തര വകുപ്പും കണ്ടത്. താനൂരിൽ നാമമാത്ര പൊലീസാണ് ഹർത്താലിലുണ്ടായത്. സമാധാനം പുനഃസ്ഥാപിക്കാൻ കോൺഗ്രസ് സമാധാന സന്ദേശയാത്ര നടത്തുമെന്നും നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് വൈ.പി. ലത്തീഫ്, വൈസ് പ്രസിഡൻറുമാരായ സി.പി. ഉമ്മർ, കെ. ജയപ്രകാശ്, സെക്രട്ടറി റസാഖ് കമ്മുട്ടകത്ത് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story