Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2018 5:21 AM GMT Updated On
date_range 2018-04-23T10:51:00+05:30ഹർത്താൽ: പഴുതടച്ച ആസൂത്രണം; കുരുക്കായി ശബ്ദസന്ദേശങ്ങൾ
text_fieldsമലപ്പുറം: സമൂഹമാധ്യമ ഹർത്താൽ ആഹ്വാനം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്ക് കുരുക്കായത് ശബ്ദസന്ദേശങ്ങൾ. ഗൂഢാലോചനക്കായി വീണ്ടും യോഗം ചേരാനിരിക്കെയാണ് ഇവർ പിടിയിലായത്. ബോധപൂർവം കലാപമുണ്ടാക്കാൻ ശ്രമിച്ചതിെൻറ തെളിവുകളാണ് വാട്സ്ആപ്പിലെ ശബ്ദസന്ദേശങ്ങൾ. സംസ്ഥാനത്തെ രണ്ട് ഭാഗങ്ങളാക്കി വേണ്ടത് ചെയ്യണെമന്നും ഇതിനായി ഗ്രൂപ്പുകൾ വിപുലപ്പെടുത്തണമെന്നും ശബ്ദസന്ദേശത്തിൽ മുഖ്യ ആസൂത്രകൻ അമർനാഥ് പറയുന്നുണ്ട്. സംഭവത്തിന് പിന്നിൽ കൃത്യമായ ആസൂത്രണം ഉണ്ടായെന്നതിന് സൂചനകളുണ്ട്. വാട്സ്ആപ് ഗ്രൂപ്പുകൾക്ക് ജില്ല അടിസ്ഥാനത്തിൽ ലിങ്ക് ഉണ്ടാക്കി ക്ലബുകളിലേക്കും മറ്റും മതസ്പർധ വളർത്തുന്ന സന്ദേശങ്ങളും പോസ്റ്റുകളും യഥാസമയം ലഭ്യമാക്കി. അംഗങ്ങളെ കൂടുതൽ പ്രതികരണത്തിനും അക്രമത്തിനും പ്രേരിപ്പിക്കുന്ന സന്ദേശങ്ങൾ ഇവർ കൃത്യമായ ഇടവേളകളിൽ പോസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമേ വ്യക്തത വരൂ. പ്രതികളുടെ സംഘ്പരിവാർ ബന്ധം വെളിപ്പെടുത്താതിരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ അറസ്റ്റിന് തലേദിവസംതന്നെ കരുനീക്കം നടത്തിയിരുന്നു. വിവരം ദൃശ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നശേഷമാണ് സമ്മർദത്തിന് അയവുവന്നത്. വിശദ അന്വേഷണത്തിനായി പ്രത്യേകസംഘം രൂപവത്കരിക്കുമെന്ന് സൂചനയുണ്ടെങ്കിലും ഇപ്പോഴത്തെ അന്വേഷണം സംഘ്പരിവാറിലേക്ക് വ്യാപിപ്പിക്കാതിരിക്കാൻ ശക്തമായ സമ്മർദമുണ്ട്. പ്രത്യേക സംഘം രൂപവത്കരിക്കുന്നതുതന്നെ ഇതിെൻറ ഭാഗമാണെന്ന ആരോപണവുമുണ്ട്.
Next Story