Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉമ്മക്കും മകനും...

ഉമ്മക്കും മകനും നാടി​െൻറ യാത്രാമൊഴി

text_fields
bookmark_border
ചെർപ്പുളശ്ശേരി: ഞായറാഴ്ച പുലർച്ച പട്ടാമ്പിയിലുണ്ടായ അപകടത്തിൽ മരിച്ച നെല്ലായ പേങ്ങാട്ടിരിയിലെ ഫുട്ബാൾതാരം മുഹമ്മദ് അജ്മലിനും മാതാവ് സുഹ്റക്കും നാടി​െൻറ യാത്രാമൊഴി. ഇരുവരുടെയും ഖബറടക്കം ഞായറാഴ്ച വൈകീട്ട് നാലിന് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പേങ്ങാട്ടിരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു. വല്യുപ്പ മൊയ്തുട്ടിയുടെ വീട്ടിൽ പൊതുദർശനത്തിന് വെച്ച മൃതദേഹം കാണാൻ മലപ്പുറം-പാലക്കാട് ജില്ലകളിലെ കാൽപന്ത് ആരാധകരും കളിക്കാരും സംഘാടകരുമടക്കം നിരവധി പേരെത്തി. എ വൺ ഫുട്ബാൾ അക്കാദമിയിലൂടെ വളർന്ന അജ്മലി​െൻറ നിനച്ചിരിക്കാതെയുള്ള മരണത്തിൽ വിതുമ്പുകയാണ് പരിശീലകനായ എ വൺ സലാം. ജില്ല യൂത്ത് ഫുട്ബാളിൽ കഴിഞ്ഞ വർഷം മികച്ച സ്റ്റോപ്പർ ബാക്കായിരുന്ന അജ്മൽ കളിക്കാർക്ക് മാതൃകയായിരുന്നെന്ന് പറമ്പിൽ പീടിക ഓസ്കാർ കാക്കത്തോട് ടീം മാനേജർ പറഞ്ഞു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അകാലത്തിൽ മരിച്ച പിതാവി​െൻറ ചികിത്സയുടെ സാമ്പത്തിക ഭാരം, മുടങ്ങിയ വിദ്യാഭ്യാസം, സഹോദരിയുടെ മക​െൻറ ദുരന്ത മരണം, വാടക വീട്ടിൽനിന്ന് മോചനം... തുടങ്ങി ഒേട്ടറെ പ്രാരബ്ധങ്ങൾക്കിടയിലാണ് അജ്മൽ കളിക്കളത്തിൽ നിറഞ്ഞത്. ഖത്തർ കെ.എം.സി.സിക്ക് വേണ്ടി കളിക്കാൻ തുടർച്ചയായ നാലുവർഷം ക്ഷണം ലഭിച്ചിട്ടും ഉമ്മയെ വിട്ടുപോകാനാവാത്തതിനാൽ ഉപേക്ഷിക്കേണ്ടിവന്ന അജ്മലി​െൻറ അന്ത്യയാത്രയിലും ഉമ്മ കൂടെയുണ്ടായെന്നത് യാദൃശ്ചികമാകാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story