Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാനവിക മൂല്യങ്ങള്‍ക്ക്...

മാനവിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കണം ^സമസ്ത ജില്ല പണ്ഡിത മുബാഹസ

text_fields
bookmark_border
മാനവിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കണം -സമസ്ത ജില്ല പണ്ഡിത മുബാഹസ മഞ്ചേരി: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും കോടതികളും മാനവിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിച്ചും അവയെ മുന്‍നിർത്തിയുമായിരിക്കണം തീരുമാനങ്ങളും വിധികളും പുറപ്പെടുവിക്കേണ്ടതെന്ന് സമസ്ത ജില്ല പണ്ഡിത മുബാഹസ അഭിപ്രായപ്പെട്ടു. മഞ്ചേരി ജാമിഅ ഹിക്മിയ്യ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നടന്ന മുബാഹസയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 12 വയസ്സിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന ഓര്‍ഡിനന്‍സ് സ്വാഗതാർഹമാണ്. അലവി സഖാഫി കൊളത്തൂര്‍ പ്രബന്ധം അവതരിപ്പിച്ചു. മഞ്ഞപ്പറ്റ ഹംസ മുസ്ലിയാര്‍, താനാളൂര്‍ അബ്ദു മുസ്ലിയാര്‍, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, ഒ.കെ. അബ്ദുറഷീദ് മുസ്ലിയാര്‍‍, അബ്ദുല്‍ ജലീല്‍ സഖാഫി എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. ഹബീബ് കോയ തങ്ങള്‍ പ്രാർഥന നിര്‍വഹിച്ചു. മിഖ്ദാദ് ബാഖവി സ്വാഗതവും ഇബ്രാഹീം ബാഖവി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story