Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 5:35 AM GMT Updated On
date_range 2018-04-21T11:05:56+05:30ലെഗസി എ.യു.പി സ്കൂളിൽ മികവുത്സവം
text_fieldsതച്ചനാട്ടുകര: ലെഗസി എ.യു.പി സ്കൂൾ മികവുത്സവം തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. മെംബർമാരായ കെ.ടി. അബ്ദുൽ ജലീൽ, ഇ.എം. നവാസ്, ഹെഡ്മാസ്റ്റർ സി.എം. ബാലചന്ദ്രൻ, പി.ടി.എ പ്രസിഡൻറ് എം. ഷാജഹാൻ, പൊന്നേത്ത് ഹഫീസ്, എം.പി.ടി.എ പ്രസിഡൻറ് കെ. ബിന്ദു, മാനേജർ കുഞ്ഞലവി ഹാജി, കെ. മൊയ്തുണ്ണി ഹാജി എന്നിവർ സംസാരിച്ചു. ഇംഗ്ലീഷ് ആംഗ്യപ്പാട്ട്, കഥ പറയൽ, ലഘു പരീക്ഷണം, ഗണിത പസിൽ, നാടൻപാട്ട്, അക്ഷര ശ്ലോകം, അറബിക് പദപ്പയറ്റ്, അറബിക് പ്രസംഗം, ഉർദു, സംസ്‌കൃത ഗാനം, ഒന്നാം ക്ലാസ് ഒന്നാന്തരം തുടങ്ങിയവയുടെ അവതരണം നടന്നു. ക്വിസ് മത്സര വിജയികൾക്കും എൽ.എസ്.എസ്, സംസ്കൃത സ്കോളർഷിപ്പ് നേടിയവർക്കും ചിത്രരചനയിൽ മികവു തെളിയിച്ച സോജിഷ് എന്നിവർക്കുള്ള ട്രോഫികളും വിതരണം ചെയ്തു. സംസ്ഥാന പ്രവൃത്തി പരിചയമേളയിൽ ചന്ദനത്തിരി നിർമാണ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ ആയിഷ സിദ്റ നിർമിച്ച ചന്ദനത്തിരി നൽകിയാണ് അതിഥികളെ സ്വീകരിച്ചത്.
Next Story