Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 5:29 AM GMT Updated On
date_range 21 April 2018 5:29 AM GMTമാർഗം കളിയിൽ വിക്ടോറിയ
text_fieldsbookmark_border
ഗുരുവായൂർ: ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നു പറയുന്നതു പോലെയാണ് മാർഗംകളിയിൽ പാലക്കാട് ഗവ. വിക്ടോറിയ കോളജിെൻറ വിജയം. ഓരേ സംഘം മാർഗം കളിക്കായി വേദിയിലെത്തിയതിെൻറ മൂന്നാം വർഷമാണ് കോളജ് ഒന്നാമതെത്തിയത്. കഴിഞ്ഞ വർഷം കിട്ടിയത് മൂന്നാം സ്ഥാനം. നൃത്ത ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി മുന്നേറുന്ന രഞ്ജിത സി. ഗോപാൽ നയിച്ച സംഘത്തിൽ വി.കെ. മായ, പൂജ, ചാന്ദിനി, കീർത്തി, അശ്വതി, മീനാക്ഷി, ദർശന എന്നിവരാണുള്ളത്. ഗുരുവും ശിഷ്യനും ചേർന്നാണ് പരിശീലനം നൽകിയതെന്ന പ്രത്യേകതയുമുണ്ട്. കെ.സി. ജയിംസും ശിഷ്യൻ കെ.സി. നിഥിനുമാണ് പരിശീലകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story