Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 5:26 AM GMT Updated On
date_range 2018-04-21T10:56:59+05:30യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
text_fieldsപത്തിരിപ്പാല: മക്കളില്ലാത്ത മനോവിഷമം മൂലം യുവാവ് തൂങ്ങി മരിച്ചു. പറളി കിണാവല്ലൂർ ചാരക്കാട് തൊടി പങ്കെൻറ മകൻ സുരേഷിനെ (40) ആണ് വെള്ളിയാഴ്ച രാവിലെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വിവാഹം കഴിഞ്ഞ് ഒമ്പത് വർഷമായിട്ടും മക്കളില്ല. ഈ വിഷമം കൊണ്ടാണ് മരിച്ചതെന്ന് മങ്കര പൊലീസ് പറഞ്ഞു. പാലക്കാട് സ്വകാര്യ ട്രാവൽ ഏജൻസി ഓഫിസിലെ ഡ്രൈവറാണ് സുരേഷ്. ഭാര്യ: മഞ്ജു പ്രിയ. മങ്കര പൊലീസ് ഇൻക്വസ്റ്റ് നടത്തി. pd6 അപകടം: ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു കുഴൽമന്ദം: ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മാത്തൂർ ചെങ്ങണിയൂർക്കാവ് മേലാപ്പുര വീട്ടിൽ മായെൻറ സുന്ദരൻ (53) ആണ് മരിച്ചത്. രണ്ടരമാസം മുമ്പ് തിരുനെല്ലായിൽ ചന്ദ്രൻ സഞ്ചരിച്ച സ്കൂട്ടറിൽ ബസ് ഇടിക്കുകയായിരുന്നു. മാതാവ്: ലക്ഷ്മി. ഭാര്യ: സുനിത. മകൾ: സുദർശന. സഹോദരങ്ങൾ: സഹദേവൻ, ഗംഗാധരൻ, മോഹനൻ, മാധവി, സൗഭാഗ്യവതി.
Next Story