Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2018 5:38 AM GMT Updated On
date_range 20 April 2018 5:38 AM GMTകാഞ്ഞിരപ്പുഴ ഡാമിൽനിന്നുള്ള വെള്ളം ലഭിക്കുന്നില്ലെന്ന് പരാതി
text_fieldsbookmark_border
ഷൊർണൂർ: കാഞ്ഞിരപ്പുഴ ഡാമിലെ വെള്ളം തുറന്നുവിട്ടതിെൻറ ഗുണഫലം വേമ്പലത്തുപാടത്തെ കിഴക്കൻ ഭാഗത്തുള്ളവർക്ക് ലഭിക്കുന്നില്ലെന്ന് പരാതി. ഈ ഭാഗത്തേക്കുള്ള ഉപകനാലിലൂടെ വെള്ളം തുറന്നുവിടാത്തതാണ് പ്രശ്നമെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. തുറന്നുവിട്ടപ്പോൾ ആദ്യം ഇവിടെയും വെള്ളം ലഭിച്ചിരുന്നു. എന്നാൽ, കനാലിെൻറ അരികിൽതന്നെ പുതുതായി വീടുവെച്ച രണ്ടുപേരുടെ വാക്കാലുള്ള പരാതിയിലാണ് ഇവിടേക്ക് വെള്ളം വിടുന്നത് അനൗദ്യോഗികമായി തടഞ്ഞത്. കനാലിൽ വെള്ളം നിറയുമ്പോൾ തങ്ങളുടെ വീട്ടിലെ കക്കൂസ് ടാങ്കിൽ വെള്ളം നിറയുകയാണെന്നാണ് ഇവർ പറയുന്ന ന്യായം. എന്നാൽ, കനാലിന് തൊട്ടരികിൽ വീട് നിർമിച്ചതാണ് പ്രശ്നമെന്നും മഴക്കാലത്തും ഇതുപോലെ കനാലിൽ വെള്ളം വരാറുണ്ടെന്നും അപ്പോൾ ഇവർ എന്താണ് ചെയ്യുന്നതെന്നും മറ്റുള്ളവർ ചോദിക്കുന്നു. വറ്റാറായ ജലാശയങ്ങൾക്കും കൃഷികൾക്കും ആശ്രയമായാണ് കാഞ്ഞിരപ്പുഴ വെള്ളത്തെ പ്രദേശവാസികൾ കണ്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story