Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2018 5:30 AM GMT Updated On
date_range 2018-04-20T11:00:00+05:30ഷൊർണൂർ പഴയ കൊച്ചിപാലം ചരിത്ര സ്മാരകമായി നിലനിർത്താനുള്ള സാധ്യത മങ്ങി
text_fieldsഷൊർണൂർ: തകർന്ന് കിടക്കുന്ന ഷൊർണൂരിലെ പഴയ കൊച്ചിപാലം ചരിത്ര സ്മാരകമായി നിലനിർത്താനുള്ള സാധ്യത മങ്ങി. ജൂൺ ആവുമ്പോഴേക്കും ഭാരതപ്പുഴയിൽ നിർമിക്കുന്ന സ്ഥിരം തടയണയുടെ നിർമാണം പൂർത്തിയാകും. പിന്നീട് മുഴുവൻ കാലവും ഈ പ്രദേശമാകെ വെള്ളം കെട്ടി നിൽക്കുന്ന സ്ഥിതിയാണുണ്ടാവുക. അതാണ് പഴയ കൊച്ചിപാലത്തെ സ്മാരകമായി നിലനിർത്താൻ പ്രതികൂലമായ സാഹചര്യമുണ്ടാക്കുക. ഭാരതപ്പുഴക്ക് കുറുകെ മലബാറിനെയും തിരുകൊച്ചിയെയും ബന്ധിപ്പിക്കാൻ നിർമിച്ച ആദ്യ പാലമാണിത്. പാലം ചരിത്ര സ്മാരകമായി നിലനിർത്തേണ്ടതാണെന്ന് കാണിച്ച് പുരാവസ്തു ഗവേഷണ വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. 2011ലാണ് പാലത്തിെൻറ മധ്യഭാഗത്തുള്ള തൂൺ തകർന്ന് രണ്ട് സ്പാനുകൾ പുഴയിലേക്ക് കൂപ്പുകുത്തിയത്. പാലം സ്മാരകമായി നിലനിർത്താൻ ഭരണകർത്താക്കളും രാഷ്ട്രീയ പാർട്ടികളും താൽപര്യം കാണിക്കാത്തതിൽ പരക്കെ ആക്ഷേപമുണ്ട്. സ്ഥിരം തടയണയുടെ പണി പൂർത്തിയാവുന്നതിന് മുമ്പ് പുഴയിലേക്ക് കൂപ്പുകുത്തിയ പാലത്തിെൻറ ഭാഗങ്ങൾ പുഴയിൽനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ പൊതുമരാമത്ത് വകുപ്പിനെ സമീപിക്കാനിരിക്കുകയാണ്. തടയണയിൽ വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയിൽ പാലത്തിെൻറ ഭാഗങ്ങൾ കൂപ്പുകുത്തി നിൽക്കുന്നത് കൂടുതൽ അപകടം ക്ഷണിച്ചു വരുത്തുമെന്നാണ് ഇവർ വാദിക്കുന്നത്.
Next Story