Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2018 5:29 AM GMT Updated On
date_range 19 April 2018 5:29 AM GMTശ്രീജിത്തിെൻറ കസ്റ്റഡി മരണം: സി.ബി.ഐ അന്വേഷണം വേണമെന്ന് കേരള ദലിത് ഫോറം
text_fieldsbookmark_border
പട്ടാമ്പി: വരാപ്പുഴയിലെ നിരപരാധിയായ ശ്രീജിത്ത് എന്ന യുവാവിെൻറ കസ്റ്റഡി മരണം പൊലീസിെൻറ ക്രൂരമർദനം മൂലമാണെന്നും മരണത്തിനുത്തരവാദികളായ പൊലീസുകാരെ മുഴുവൻ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അന്വേഷണം സി.ബി.ഐയെ ഏൽപിക്കണമെന്നും കുടുംബത്തിന് നഷ്ടപരിഹാരമായി 25 ലക്ഷം രൂപ അടിയന്തരമായി നൽകണമെന്നും കേരള ദലിത് ഫോറം ആവശ്യപ്പെട്ടു. നിർധന ജനവിഭാഗങ്ങളോട് ഒരു ദാക്ഷിണ്യവും കാണിക്കാത്ത പൊലീസ് അധികാരികളെ നിലക്കുനിർത്താൻ സർക്കാർ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ചോലയിൽ വേലായുധൻ അധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ രാജേന്ദ്രൻ മുതുതല, സുന്ദരൻ മുണ്ടറക്കോട്ട് സി.കെ. വിജയൻ, എം. കുഞ്ഞൻ, പി. പ്രസാദ്, എൻ.പി. ബാലൻ, കെ.കെ. ബാബു, സുരേഷ് ബാബു, മധുചീതപുറം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story