Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2018 5:27 AM GMT Updated On
date_range 2018-04-19T10:57:00+05:30മതഫാഷിസം സമൂഹത്തെ വേട്ടയാടുന്നു ^പി. സുരേന്ദ്രൻ
text_fieldsമതഫാഷിസം സമൂഹത്തെ വേട്ടയാടുന്നു -പി. സുരേന്ദ്രൻ മലപ്പുറം: മതഫാഷിസം സമൂഹത്തെ വേട്ടയാടുകയാണെന്നും കശ്മീർ പെൺകുട്ടിയുടെ ദാരുണ കൊലപാതകം സമൂഹത്തെ ഒരു രോഗിയായി മാറ്റിയിരിക്കുകയാണെന്നും എഴുത്തുകാരൻ പി. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. സംസ്കാര സാഹിതി ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊലപാതകത്തെ തുടർന്നുണ്ടായ ഫാഷിസത്തിെൻറ വളർച്ച മതേതര ശകതികൾക്കും ജനാധിപത്യത്തിനും ഭീഷണിയായിരിക്കുകയാണെന്നും അതിനെ തുടർന്നുണ്ടായ ഹർത്താൽ വർഗീയ ധ്രുവീകരണത്തിന് മാത്രമാണ് കാരണമായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ല ചെയർമാൻ സമദ് മങ്കട അധ്യക്ഷത വഹിച്ചു. ഡി.ഡി.സി പ്രസിഡൻറ് വി.വി. പ്രകാശ്, സെക്രട്ടറി പി.എ. മജീദ്, കെ.എം. ഗിരിജ, വിന്ദൻ നമ്പൂതിരി, പ്രണവം പ്രസാദ്, സലീഖ് റഹ്മാൻ, കൃഷ്ണൻ വള്ളിക്കുന്ന് എന്നിവർ സംസാരിച്ചു. ഷാനവാസ് കളത്തുപടി, ഷാജി കട്ടുപ്പാറ, ഹമീദ് പാണ്ടികശാല, എ. ഗോപാലകൃഷ്ണൻ, പ്രസന്നകുമാരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Next Story