Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2018 5:33 AM GMT Updated On
date_range 18 April 2018 5:33 AM GMTഹർത്താൽ അക്രമം: ഉന്നതതല അന്വേഷണം വേണം ^കുമ്മനം
text_fieldsbookmark_border
ഹർത്താൽ അക്രമം: ഉന്നതതല അന്വേഷണം വേണം -കുമ്മനം താനൂർ: തിങ്കളാഴ്ച നടന്ന ഹർത്താലിെൻറ മറവിൽ വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ നടന്ന ആക്രമണം ഡി.ജി.പി തലത്തിലുള്ള ഉദ്യോഗസ്ഥെൻറ നേതൃത്വത്തിൽ പ്രേത്യക സംഘം അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. ഹർത്താൽ ദിനത്തിൽ താനൂരിൽ ആക്രമിക്കപ്പെട്ട സ്ഥാപനങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അടഞ്ഞുകിടന്ന കടകളാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. സംസ്ഥാന സർക്കാറിനും പൊലീസിനും അറിവുണ്ടായിരുന്നിട്ടും കൈയുംകെട്ടി നിന്നതിെൻറ ഫലമാണ് അക്രമം. രണ്ടുദിവസം മുമ്പുതന്നെ ആസൂത്രണം നടന്നു. അറസ്റ്റിലായവർക്കെതിരെ തീവ്രവാദവിരുദ്ധ നിയമപ്രകാരം കേസെടുക്കണം. കശ്മീരിലുണ്ടായ സംഭവത്തോടുള്ള പ്രതികരണമായി ഹർത്താലിനെ കാണാനാകില്ല. ഇരയായവർക്ക് സർക്കാർ ധനസഹായം നൽകണം. അക്രമികൾക്ക് പിന്തുണ നൽകിയത് കോൺഗ്രസും സി.പി.എമ്മുമാണെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളായ കെ. ജനചന്ദ്രൻ മാസ്റ്റർ, കെ. രാമചന്ദ്രൻ, രവി തേലത്ത്, കെ. നാരായണൻ മാസ്റ്റർ, ഹിന്ദു ഐക്യവേദി നേതാക്കളായ പി.വി. മുരളീധരൻ, ടി.വി. രാമൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story