Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2018 5:32 AM GMT Updated On
date_range 15 April 2018 5:32 AM GMTടീൻഇന്ത്യ കൗമാര സമ്മേളനത്തിന് ഇന്ന് തുടക്കം
text_fieldsbookmark_border
മലപ്പുറം: കൗമാരക്കാരുടെ സംഘടനയായ ടീൻഇന്ത്യയുടെ സംസ്ഥാന സമ്മേളനത്തിന് ഞായറാഴ്ച മലപ്പുറത്ത് തുടക്കമാകും. തിങ്കളാഴ്ച വൈകീട്ട് കലാപരിപാടികളോടെ അവസാനിക്കും. ഞായറാഴ്ച രാവിലെ ഒമ്പതിന് വിദ്യാനഗർ പബ്ലിക് സ്കൂളിൽ പ്രതിനിധി സമ്മേളനം ആരംഭിക്കും. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ പെങ്കടുക്കും. മുഖ്യരക്ഷാധികാരി എം.െഎ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യും. മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന പ്രസിഡൻറ് എ. റഹ്മത്തുനിസ, ജി.െഎ.ഒ സംസ്ഥാന പ്രസിഡൻറ് അഫീദ അഹ്മദ് എന്നിവർ പെങ്കടുക്കും. തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ഘോഷയാത്ര ആരംഭിക്കും. നാലിന് മലപ്പുറം േകാട്ടകുന്നിൽ പൊതുസമ്മേളനം എസ്.എസ്. ഹുസൈനി ഉദ്ഘാടനം ചെയ്യും. മജിഷ്യൻ ഗോപിനാഥ് മുതുകാട്, കലക്ടർ അമിത്മീണ എന്നിവർ പെങ്കടുക്കും. കലാസന്ധ്യയോടെ പരിപാടി അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story