Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 5:33 AM GMT Updated On
date_range 14 April 2018 5:33 AM GMTറോട്ടറി ക്ലബ് അവാർഡുദാനം 16ന്
text_fieldsbookmark_border
ഒറ്റപ്പാലം: റോട്ടറി ക്ലബ് 33ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് 16ന് അവാർഡുദാനം സംഘടിപ്പിക്കും. വൈകീട്ട് ഏഴരക്ക് ചേരുന്ന ചടങ്ങിൽ ആംഗലേയ സാഹിത്യകാരി അനിത നായർ, മുൻ ഇന്ത്യൻ ബാസ്കറ്റ് ബാൾ ടീം ക്യാപ്റ്റനും രാജ്യാന്തര താരവുമായ പ്രസന്ന ജയശങ്കർ എന്നിവർക്ക് കെ.എസ്. നായർ മെമോറിയൽ റോട്ടറി വൊക്കേഷനൽ സർവിസ് അവാർഡുകൾ സമ്മാനിക്കും. 23 പേർക്ക് വീൽ ചെയറും രണ്ടുപേർക്ക് തയ്യൽ െമഷീനും ഉൾെപ്പടെ 24 ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പാക്കും. റോട്ടറി ക്ലബ് നേതൃത്വത്തിൽ നടപ്പാക്കിയ ജലാമൃതം പദ്ധതിയുടെ ഭാഗമായി നവീകരണം പൂർത്തിയാക്കിയ താമരക്കുളവും കണ്ണിയംപുറം യു.പി സ്കൂളിൽ നടപ്പാക്കിയ കിണർ പുനരുജ്ജീവന പ്രവർത്തനങ്ങളും ഡിസ്ട്രിക്ട് ഗവർണർ സന്ദർശിച്ച് വിലയിരുത്തുമെന്നും ഭാരവാഹികളായ കെ. രാജ്മോഹൻ, അഡ്വ. പി. പ്രദീപ്, എം.ജി. കോമൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story