Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 5:29 AM GMT Updated On
date_range 2018-04-14T10:59:59+05:30പരിപാടികൾ ഇന്ന്
text_fieldsതസ്രാക്ക് ഒ.വി. വിജയൻ സ്മാരക മന്ദിരം: ഇൻസൈറ്റ് ക്രിയേറ്റിവ് ഗ്രൂപ്പിെൻറ പ്രതിമാസ സൗജന്യ ചലച്ചിത്ര പ്രദർശനം 'വിരുതൻ ശങ്കു' -6.00 ഊരുകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് അവലോകന യോഗങ്ങൾക്ക് തുടക്കം അഗളി: ആദിവാസി ഊരുകളിൽ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഏകോപിപ്പിക്കുന്നതിനായി വിവിധ വകുപ്പുകളിലെ ജീവനക്കാരെ പങ്കെടുപ്പിച്ചുള്ള അവലോകന യോഗങ്ങൾക്ക് തുടക്കമായി. വകുപ്പുതല ഉദ്യോഗസ്ഥരെ കൂടാതെ ഓരോ ഊരിലെയും എസ്.ടി പ്രമോട്ടർ, അംഗൻവാടി ജീവനക്കാർ, ആശ പ്രവർത്തകർ, ഹെൽത്ത് പ്രമോട്ടർ എന്നിവരെ ഒരുമിച്ച് പങ്കെടുപ്പിക്കുന്ന അവലോകന യോഗങ്ങൾക്കാണ് തുടക്കംകുറിച്ചത്. ഒറ്റപ്പാലം സബ് കലക്ടർ ജെറോമിക് ജോർജിെൻറ മേൽനോട്ടത്തിലാണ് പുതിയ സംവിധാനം. ഊരുകളിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് ഏകീകരണമില്ലെന്ന വിമർശനത്തെ തുടർന്നാണ് പുതിയ രീതി. പദ്ധതികളുടെ ഏകീകരണം, കൂട്ടുത്തരവാദിത്തം, സഹകരണം എന്നിവയാണ് ഒന്നിച്ചുള്ള അവലോകന യോഗത്തിെൻറ ലക്ഷ്യം. മാസത്തിലൊരിക്കലാണ് ഊരുകളിലെ എല്ലാ ക്ഷേമ പ്രവർത്തന ജീവക്കാരുടെയും യോഗം നടത്തുന്നത്. പഞ്ചായത്ത് അടിസ്ഥാനത്തിലാകും യോഗം. ഇതിൽ ഓരോ വകുപ്പിലെയും പ്രധാന ഉദ്യോഗസ്ഥരും പങ്കെടുക്കും. പദ്ധതി നടത്തിപ്പിലെ പ്രശ്‌നങ്ങൾ, ഊരുകളിലെ ആരോഗ്യപ്രശ്‌നങ്ങൾ എന്നിവയെല്ലാം ചർച്ചയാവും. കൂടാതെ ഓരോ ഊരിലും വിവിധ വകുപ്പുകൾ നടപ്പാക്കുന്ന പ്രവർത്തനങ്ങളുടെ അവലോകനവും വരുന്ന മാസത്തിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങളുടെ കരട് രൂപരേഖയും യോഗത്തിൽ അവതരിപ്പിക്കും. ഏപ്രിൽ മുതലാണ് ഇതിന് തുടക്കമായത്. വിവിധ വകുപ്പിന് കീഴിലെ ജീവനക്കാരെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന അവലോകനം നടത്തുന്നതിലൂടെ കൂട്ടുത്തരവാദിത്തം വളർത്താനും കുറ്റമറ്റ രീതിയിൽ ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കാനും കഴിയുമെന്ന് ഐ.ടി.ഡി.പി അസി. പ്രോജക്ട് ഓഫിസർ ഹെറാൾഡ് ജോൺ പറഞ്ഞു.
Next Story