Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 5:27 AM GMT Updated On
date_range 2018-04-14T10:57:00+05:30കരിപ്പൂരിൽനിന്ന് കൂടുതൽ സർവിസ് വേണം ^പി.കെ. കുഞ്ഞാലിക്കുട്ടി
text_fieldsകരിപ്പൂരിൽനിന്ന് കൂടുതൽ സർവിസ് വേണം -പി.കെ. കുഞ്ഞാലിക്കുട്ടി കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിെൻറ 30ാം വാർഷികാഘോഷ ഉദ്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നിർവഹിച്ചു. വിവിധ രാജ്യങ്ങളിലേക്ക് കൂടുതൽ സർവിസുകൾ കരിപ്പൂരിൽനിന്ന് ആരംഭിക്കേണ്ടതുണ്ടെന്നും 30 വർഷം പൂർത്തിയാകുേമ്പാൾ പൂർണമായും അന്താരാഷ്ട്ര വിമാനത്താവളമായി കരിപ്പൂർ മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് പി.വി. അബ്ദുൽ വഹാബ് എം.പി ആവശ്യപ്പെട്ടു. ടി.വി. ഇബ്രാഹിം എം.എൽ.എ അധ്യക്ഷത വഹിച്ചു. പി. അബ്ദുൽ ഹമീദ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, കൊണ്ടോട്ടി നഗരസഭ ചെയർമാൻ സി.കെ. നാടിക്കുട്ടി, എ.കെ.എ. നസീർ, കെ.എം. ബഷീർ, ഹസൻ തിക്കോടി, പി.വി. ഗംഗാധരൻ, പി.വി. നിധീഷ് തുടങ്ങിയവർ സംസാരിച്ചു. ഡയറക്ടർ ജെ.ടി. രാധാകൃഷ്ണ സ്വാഗതവും കെ. ഹരിദാസ് നന്ദിയും പറഞ്ഞു. 1988ലുണ്ടായിരുന്ന ജീവനക്കാരെയും എയർപോർട്ട് അതോറിറ്റിയിൽനിന്ന് വിരമിച്ചവരെയും ആദരിച്ചു.
Next Story