Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 5:15 AM GMT Updated On
date_range 14 April 2018 5:15 AM GMTp16
text_fieldsbookmark_border
സ്വകാര്യ ക്ലിനിക്കിലെ ശുചിമുറിയിൽ നവജാത ശിശുവിെൻറ മൃതദേഹം കരിങ്കല്ലത്താണി: സ്വകാര്യ ക്ലിനിക്കിലെ ശുചിമുറിയുടെ ക്ലോസറ്റിൽ നവജാത ശിശുവിെൻറ മൃതദേഹം കണ്ടെത്തി. കരിങ്കല്ലത്താണി ടൗണിൽ ക്ലിനിക് നടത്തുന്ന ഡോക്ടറുടെ പരിശോധന മുറിയോടുചേർന്ന് രോഗികൾക്ക് ഉപയോഗിക്കാനുള്ള ശൗചാലയത്തിലാണ് പൂർണ വളർച്ചയെത്തിയ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ക്ലോസറ്റ് അടഞ്ഞ നിലയിലായതിനാൽ ശരിയാക്കാൻ ഡോക്ടർ പ്ലംബർമാരെ ഏൽപിച്ചിരുന്നു. ഇവർ കൊളുത്ത് ഉപയോഗിച്ച് വലിച്ചപ്പോഴാണ് കുട്ടിയുടെ തലഭാഗം ക്ലോസറ്റിൽ കണ്ടത്. വെള്ളിയാഴ്ച ഉച്ചക്ക് 12.30നാണ് സംഭവം. ഡോക്ടറുടെ പരാതിയെ തുടർന്ന് നാട്ടുകൽ പൊലീസെത്തി മൃതദേഹം പുറത്തെടുത്തു. മഞ്ചേരി ഗവ. ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി അയച്ചു. രണ്ട് ദിവസത്തിലധികം പഴക്കമുള്ളതായി പറയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story