Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഡോക്ടർമാരുടെ സമരം...

ഡോക്ടർമാരുടെ സമരം വിജയിക്കില്ല ^മന്ത്രി എ.കെ. ബാലൻ

text_fields
bookmark_border
ഡോക്ടർമാരുടെ സമരം വിജയിക്കില്ല -മന്ത്രി എ.കെ. ബാലൻ പാലക്കാട്: ആർദ്രം പദ്ധതിയുടെ ഭാഗമായി പൊതുജന സൗകര്യാർഥം ഒ.പി സമയം നീട്ടിയതിനെതിരെ ഡോക്ടർമാർ നടത്തുന്ന സമരം വിജയിക്കില്ലെന്ന് മന്ത്രി എ.കെ. ബാലൻ. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടന്ന സംഘാടകസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നങ്ങൾ സർക്കാറിനെ അറിയിച്ചാൽ പരിഹരിക്കും. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പ്രവണത ശരിയല്ല. ശമ്പളം വാങ്ങുന്നവർ നിർബന്ധമായും ജോലിയെടുക്കണമെന്നും മന്ത്രി പറഞ്ഞു. 150 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയിട്ടുണ്ട്. 500 കേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റും. അടിസ്ഥാന സൗകര്യങ്ങളും ആവശ്യമായ ജീവനക്കാരെയും ഇവിടങ്ങളിൽ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story