Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 5:02 AM GMT Updated On
date_range 14 April 2018 5:02 AM GMTഇതര സംസ്ഥാന തൊഴിലാളികൾക്ക് ഇൻഷുറൻസ് കാർഡ് നൽകി
text_fieldsbookmark_border
പടപ്പറമ്പ്: തൊഴിൽവകുപ്പും വ്യാപാരി വ്യവസായി ഏകോപനസമിതി പാങ്ങ് യൂനിറ്റും സംയുക്തമായി ഇതരസംസ്ഥാന തൊഴിലാളികൾക്കുള്ള സൗജന്യ ഇൻഷുറൻസ് കാർഡ് വിതരണം നടത്തി. മങ്കട മണ്ഡലം ട്രഷറർ പൂഴിത്തറ ശിഹാബ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് പി.കെ. മുഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. അലി പഞ്ചിളി, ഒ. മുഹമ്മദ്കുട്ടി, വി.പി. സുകുമാരൻ വൈദ്യർ എന്നിവർ സംസാരിച്ചു. എസ്.എസ്.എഫ് പ്രതിഷേധ റാലി കൊളത്തൂർ: കശ്മീർ ബാലിക ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ എസ്.എസ്.എഫ് പെരിന്തൽമണ്ണ ഡിവിഷൻ കമ്മിറ്റി കൊളത്തൂരിൽ പ്രതിഷേധ റാലി നടത്തി. 'സ്വച്ഛ് ഭാരത് ആസിഫയുടെ ചുടുചോര കൊണ്ട് ഇന്ത്യ തിളക്കുന്നു' എന്ന ശീർഷകത്തിലാണ് റാലി നടത്തിയത്. ഷൗക്കത്ത് സഖാഫി, പി.കെ. അബ്ദുല്ല, ഷൗക്കത്ത്, അമീറുദ്ദീൻ മുസ്ലിയാർ, മുഹമ്മദ് അനസ്, ഫൈസൽ സഖാഫി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story