Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 4:59 AM GMT Updated On
date_range 2018-04-14T10:29:59+05:30മഹ്ബൂബിന് അക്ഷരവീട്; താക്കോൽദാനത്തിന് നാടൊരുങ്ങി
text_fieldsഅരീക്കോട്: മുൻ ഫുട്ബാളർ ഊർങ്ങാട്ടിരി തെരട്ടമ്മൽ കെ. മഹ്ബൂബിന് മാധ്യമം, യു.എ.ഇ എക്സ്ചേഞ്ച്, ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മ, ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ് എന്നിവ സംയുക്തമായി നിർമിച്ചുനൽകുന്ന അക്ഷര വീടിെൻറ താക്കോൽദാനത്തിന് നാടൊരുങ്ങി. മേയ് രണ്ടാംവാരം നടത്താനുദ്ദേശിക്കുന്ന താക്കോൽദാന ചടങ്ങിെൻറ വിജയത്തിനായി ഊർങ്ങാട്ടിരിയിലെയും അരീക്കോട്ടെയും ജനപ്രതിനിധികളും പൗരപ്രമുഖരുമടക്കമുള്ളവർ ഊർങ്ങാട്ടിരി സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഒത്തുചേർന്നു. താക്കോൽദാന ചടങ്ങ് നടക്കുന്ന ദിവസം തെരട്ടമ്മൽ പഞ്ചായത്ത് സ്റ്റേഡിയത്തിൽ കേരളത്തിലെ പ്രമുഖ കളിക്കാർ അണിനിരക്കുന്ന സൗഹൃദ ഫുട്ബാൾ മത്സരം നടത്താൻ തീരുമാനിച്ചു. മാധ്യമം ചീഫ് റീജനൽ മാനേജർ വി.സി. സലീം അധ്യക്ഷത വഹിച്ചു. പബ്ലിക് റിലേഷൻ മാനേജർ ഷൗക്കത്ത് സംഘാടന രീതി വിശദീകരിച്ചു. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.പി. അബ്ദു റഊഫ്, പി.കെ. അബ്ദുറഹ്മാൻ, കെ.ടി. അബ്ദുറഹ്മാൻ, അരീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.ഡബ്ല്യു. അബ്ദുറഹ്മാൻ, ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷിജി മനോജ്, അംഗങ്ങളായ സി.ടി. മസൂദ്, വി.ടി. സലീം, കെ.ടി. റുബീന, മുൻ കെ.എഫ്.എ അംഗം വി.പി. അബ്ദുൽ ഗഫൂർ, മുൻ ജില്ല വികസന സമിതി അംഗം ഖാദർ കെ. തേഞ്ഞിപ്പലം, ന്യൂസ് എഡിറ്റർ പി.എ. ഗഫൂർ, ബ്യൂറോ ചീഫ് എം.സി. ഇനാം റഹ്മാൻ, മാധ്യമം പി.ആർ അസി. മാനേജർ റഹ്മാൻ കുറ്റിക്കാട്ടൂർ, സർക്കുലേഷൻ മാനേജർ ഹാരിസ്, എൻ.കെ. യൂസുഫ്, കെ.സി. നിയാസ്, സി. റഫീഖ്, ടി.അഹമ്മദ് സലീം, ടി.പി. അൻവർ, കെ. അബ്ദുറസാഖ്, എ. സുബൈർ, കൈതറ അലിമാൻ, വി.പി. അബ്ദുനസീർ, യു.എസ്. ഖാദർ, യു. അബ്ദുറഹീം, മാധ്യമം ഏരിയ ഫീൽഡ് കോഓഡിനേറ്റർ സി. അസൈനാർ, ലേഖകൻ സൈഫുദ്ദീൻ കണ്ണനാരി, മുനീബ് പുത്തലം എന്നിവർ സംസാരിച്ചു.
Next Story