Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമൊഴിമാറ്റാൻ...

മൊഴിമാറ്റാൻ ഇടപെട്ടിട്ടില്ലെന്ന് സി.പി.എം

text_fields
bookmark_border
കൊച്ചി: വരാപ്പുഴ ദേവസ്വംപാടത്ത് പൊലീസ് മർദനത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മരിച്ച ശ്രീജിത്തിനെതിരെയോ അനുകൂലമായോ ബ്രാഞ്ച് സെക്രട്ടറി പരമേശ്വരനെക്കൊണ്ട് മൊഴികൊടുപ്പിക്കാൻ സി.പി.എം ശ്രമിച്ചിട്ടില്ലെന്ന് ഏരിയ കമ്മിറ്റിയംഗം ഡെന്നി മാധ്യമപ്രവർത്തകരോട് പറഞ്ഞു. മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. സ്വാഭാവിക അന്വേഷണത്തി​െൻറ ഭാഗമായാണ് പരമേശ്വരനിൽനിന്ന് പൊലീസ് മൊഴിയെടുത്തിട്ടുള്ളത്. അല്ലാതെ സി.പി.എം ചുമതലപ്പെടുത്തിയിട്ടല്ല. സി.പി.എമ്മി​െൻറ ഒരു പ്രവർത്തകനോ നേതാവോ ഇക്കാര്യത്തിൽ ഇടപെട്ടിട്ടില്ല. പരമേശ്വര​െൻറ മകൻ ശരത്തിനെക്കൊണ്ട് സമ്മർദം ചെലുത്തിച്ചാണ് മൊഴിമാറ്റിക്കാൻ സി.പി.എം നേതാക്കൾ ശ്രമിച്ചുവെന്ന ആരോപണം ഉന്നയിപ്പിച്ചിരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story