Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവെട്ടം ശ്രീരാമ സ്വാമി...

വെട്ടം ശ്രീരാമ സ്വാമി ക്ഷേത്രത്തിലെ നവീകരണ കലശം ഇന്ന് മുതൽ

text_fields
bookmark_border
തിരൂർ: വെട്ടം ശ്രീരാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ നവീകരണ കലശത്തിന് വ്യാഴാഴ്ച തുടക്കമാകും. 11 ദിവസം നീളുന്നതാണ് പരിപാടി. 20, 23 തീയതികളിൽ രാവിലെ 11ന് ഭക്തിപ്രഭാഷണമുണ്ടാവും. വാർത്തസമ്മേളനത്തിൽ നവീകരണ കലശ കമ്മിറ്റി പ്രസിഡൻറ് കുറ്റിയിൽ കറപ്പൻ, സെക്രട്ടറി ഒ.കെ.എസ്. മേനോൻ, ട്രഷറർ മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി, പുനരുദ്ധാരണ സമിതി പ്രസിഡൻറ് പട്ടക്കൽ വാസു, സെക്രട്ടറി കുറ്റിയിൽ ദിവാകരൻ, പ്രചാരണ കമ്മിറ്റി കൺവീനർ ഗോപിനാഥ് ചേന്നര എന്നിവർ പങ്കെടുത്തു. യൂത്ത് കോൺഗ്രസ് സമ്പൂർണ സമ്മേളനം തിരൂരിൽ തിരൂർ: യൂത്ത് കോൺഗ്രസ് പൊന്നാനി പാർലമ​െൻറ് നിയോജക മണ്ഡലം സമ്പൂർണ സമ്മേളനം മേയ് 10 മുതൽ 12 വരെ തിരൂരിൽ നടത്താൻ സ്വാഗതസംഘം രൂപവത്കരിച്ചു. 10ന് കൊടിമര ജാഥ, 11ന് റാലി, പൊതുസമ്മേളനം, 12ന് പ്രതിനിധി സമ്മേളനം എന്നിവയാണ് പരിപാടികൾ. യോഗം മുൻമന്ത്രി ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി. ഇഫ്തികാറുദ്ദീൻ, പന്ത്രോളി മുഹമ്മദലി, അഡ്വ. കെ.എ. പത്മകുമാർ, അഡ്വ. പി. നസറുല്ല, ടി.പി. ബഷീർ, റിയാസ് പഴഞ്ഞി, ഒ. രാജൻ, മുസ്തഫ വടമുക്ക്, ഷബീർ നെല്ലിയാളി, ജംഷീർ തിരുനാവായ, സുബൈർ മുല്ലഞ്ചേരി, രഞ്ജിത് തവനൂർ, മുനീർ പൊന്നാനി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story