Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 5:50 AM GMT Updated On
date_range 2018-04-07T11:20:58+05:30ബി.ജെ.പി നേതാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവം; നാല് സി.പി.എം പ്രവർത്തകർ പിടിയിൽ
text_fieldsവടക്കഞ്ചേരി: ബി.ജെ.പി നേതാവ് കിഴക്കഞ്ചേരി കളവപ്പാടത്ത് ഷിബുവിനെ വീട്ടുവളപ്പിൽ വെച്ച് വെട്ടി പരിക്കേൽപ്പിച്ച കേസിൽ പഞ്ചായത്തംഗം ഉൾപ്പടെ നാല് സി.പി.എം പ്രവർത്തകരെ പൊലീസ് അറസ്റ്റ്് ചെയ്തു. പുതുക്കോട് ഗ്രാമപഞ്ചായത്ത് അംഗം മണപ്പാടം കുതിരംപറമ്പ് കെ.സി. വിനു (29 ), കണ്ണമ്പ്ര മഞ്ഞപ്ര സ്വദേശി കിരൺ (21), കണ്ണമ്പ്ര വടക്കുമുറി നിഖിൽ (25), മഞ്ഞപ്ര വലുപ്പറമ്പ് ജിഷ്ണു (22) എന്നിവരെയാണ് അറസ്റ്റ്് ചെയ്തത്. ഇനി കണ്ടാൽ അറിയാവുന്ന അഞ്ചുപേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവരെ ആലത്തൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ബി.ജെ.പി ആലത്തൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കളവപ്പാടം ഷിബുവിനെ ഏപ്രിൽ രണ്ടിന് രാത്രി 9.30നാണ് വീട്ടിലെ കോമ്പൗണ്ട് വളപ്പിൽ പതിയിരുന്ന മുഖം മൂടി ധരിച്ച അക്രമിസംഘം വെട്ടി പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷിബു എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിെൻറ തലവൻ ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ശശികുമാറിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ്് ചെയ്തത്. സമാധാന ചർച്ച പരാജയപ്പെട്ടു വടക്കഞ്ചേരി: കിഴക്കഞ്ചേരി കളവപാടത്ത് ബി.ജെ.പി നേതാവ് ഷിബുവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ ജില്ല പൊലീസ് മേധാവി പ്രതീഷ് കുമാറിെൻറ സാന്നിധ്യത്തിൽ നടന്ന സമാധാന ചർച്ച പരാജയപ്പെട്ടു. വെള്ളിയാഴ്ച വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലായിരുന്നു സമാധാന ചർച്ച. എന്നാൽ, സംഭവത്തിൽ ഗൂഢാലോചന നടത്തിയവരെ അറസ്റ്റ്് ചെയ്തതിന് ശേഷമേ ചർച്ചയുമായി സഹകരിക്കൂവെന്ന് അറിയിച്ച് ബി.ജെ.പി-ആർ.എസ്.എസ് നേതാക്കൾ സമാധാനയോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ചർച്ചയിൽ സി.പി.എം നേതാക്കളായ സി.കെ. ചാമുണ്ണി, കെ. ബാലൻ, പി. ഗംഗാധരൻ, രാധാകൃഷ്ണൻ, സുദേവൻ എന്നിവരും ബി.ജെ.പി-ആർ.എസ്.എസ് നേതാക്കളായ കെ. കാർത്തികേയൻ, ആർ. അശോകൻ, ലോകനാഥൻ, എൻ.വി. വാസുദേവൻ, മണികണ്ഠൻ എന്നിവരും പങ്കെടുത്തു. മികവുത്സവവും മാസ്റ്റർ പ്ലാൻ പ്രകാശനവും കഞ്ചിക്കോട്: കഞ്ചിക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ മികവുത്സവം പുതുശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 'സ്വപ്നങ്ങൾക്കൊരു നിറച്ചാർത്ത് ' എന്ന മാസ്റ്റർ പ്ലാൻ പ്രകാശനം ഉണ്ണികൃഷ്ണൻ നിർവഹിച്ചു. മാത്യു എം. ജോൺ, രാധാമണി, വിജയലക്ഷ്മി, ശെൽവൻ, ശിവകാമി, ഗോപാലൻ, ചാമീ, ജീന, കെ. ഗീത എന്നിവർ സംസാരിച്ചു.
Next Story