Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 5:44 AM GMT Updated On
date_range 2018-04-07T11:14:59+05:30താനാളൂർ പഞ്ചായത്ത് പദ്ധതി ഉദ്ഘാടനം
text_fieldsതാനൂർ: താനാളൂർ പഞ്ചായത്ത് പതിനാലാം വാർഡിൽ ഈ സാമ്പത്തിക വർഷം പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. അബ്ദുൽ റസാഖ് നിർവഹിച്ചു. മീനടത്തൂർ വെസ്റ്റ് മുല്ലപ്പള്ളി ആനപ്പടി റോഡ്, മീനടത്തൂർ-റെ. ലൈൻ റോഡ്, മീനടത്തൂർ ആനപ്പടി-റെ. ലൈൻ പാത്ത് വേ, മുല്ലപ്പള്ളി സബ് സെൻറർ റോഡ്, അംഗൻവാടി സബ് സെൻറർ ചുറ്റുമതിൽ നിർമാണം എന്നീ പ്രവൃത്തികളാണ് പൂർത്തീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗം സമീർ തുറുവായിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബഷീർ കളത്തിൽ, പഞ്ചായത്തംഗം കുഞ്ഞു, കരുവാൻതൊടി കുഞ്ഞാലൻകുട്ടി ഹാജി എന്നിവർ സംസാരിച്ചു. അംഗൻവാടി, സബ് സെൻറർ എന്നിവക്ക് കെട്ടിടം നിർമിക്കാൻ ഭൂമി വിട്ടുനൽകിയ കരുവാൻതൊടി കുഞ്ഞാലിക്കുട്ടിയെ ആദരിച്ചു. യുവ കൂട്ടായ്മയിൽ പച്ചക്കറി കൃഷിയിൽ വിളഞ്ഞത് നൂറുമേനി താനൂർ: ഒഴൂർ കോറാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വാരിയേഴ്സ് സാന്ത്വന കേന്ദ്രത്തിെൻറ കീഴിൽ പത്തോളം യുവാക്കൾ ചേർന്ന് നടത്തിയ പച്ചക്കറി കൃഷിയിൽ വിളഞ്ഞത് നൂറുമേനി. കഴിഞ്ഞ വർഷമാണ് യുവാക്കൾ സാന്ത്വന കേന്ദ്രത്തിന് കീഴിൽ പച്ചക്കറി കൃഷി ആരംഭിച്ചത്. കോറാട് മൊട്ടം പാടത്ത് അമ്പത് സെൻറിൽ വെണ്ട, ചീര, മത്തൻ, തണ്ണിമത്തൻ, പടവലം, തക്കാളി തുടങ്ങി പത്തോളം ഇനങ്ങളാണ് കൃഷി ചെയ്തത്. വിളവെടുപ്പ് താനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഖൈറുന്നിസ ഉദ്ഘാടനം ചെയ്തു. എം. മനാഫ് അധ്യക്ഷത വഹിച്ചു. ഹനീഫ കളിയാട്ട് , എൻ.വി. മുഹമ്മദ്, കെ. റിയാസ്, എം.സി. ശിഹാബ് എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ ജേക്കബ് ജോർജ് പദ്ധതി വിശദീകരിച്ചു.
Next Story