Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 11:14 AM IST Updated On
date_range 7 April 2018 11:14 AM ISTയുവധാര ഗ്രാമോത്സവത്തിന് നാളെ തുടക്കം
text_fieldsbookmark_border
തിരൂർ: മാങ്ങാട്ടിരി യുവധാരയുടെ മൂന്നുദിവസം നീളുന്ന ഗ്രാമോത്സവം ഞായറാഴ്ച ആരംഭിക്കും. സാംസ്കാരിക ഘോഷയാത്രയോടെയാണ് തുടക്കം. വൈകീട്ട് നാലിന് തെക്കുംമുറി പഞ്ചമി സ്കൂൾ പരിസരത്തുനിന്ന് ആരംഭിക്കുന്ന ഘോഷയാത്രയിൽ പൂരപ്പുലികളും വാദ്യമേളങ്ങളും പൂക്കാവടികളും നിശ്ചലദൃശ്യങ്ങളും അണിനിരക്കും. 6.30ന് സാംസ്കാരിക സമ്മേളനം മാങ്ങാട്ടിരിയിൽ വി.കെ. ശ്രീരാമൻ ഉദ്ഘാടനം ചെയ്യും. സംവിധായക വിധു വിൻസെൻറ് മുഖ്യാതിഥിയാകും. തിങ്കളാഴ്ച രാവിലെ ആറ് മുതൽ സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പും രാത്രി ഏഴിന് കലാപരിപാടികളും നടക്കും. ചൊവ്വാഴ്ച വൈകീട്ട് ഏഴിന് കെ.പി.എ.സിയുടെ നാടകം 'ഈഡിപ്പസ്' അരങ്ങേറും. രാത്രി 10ന് ചൈനീസ് വർണക്കാഴ്ചയോടെ ഗ്രാമോത്സവത്തിന് കൊടിയിറങ്ങും. വാർത്തസമ്മേളനത്തിൽ ടി. ഷാജി, കെ. രാഗേഷ്, കെ. സുനിൽകുമാർ, ടി. സുകുമാരൻ എന്നിവർ പങ്കെടുത്തു. പുറത്തൂരിനെ കലാഗ്രാമമാക്കാൻ അവധിക്കാല ക്യാമ്പുമായി കൂട്ടായ്മ തിരൂർ: പുറത്തൂരിനെ കലാഗ്രാമമാക്കാൻ വിദ്യാർഥികൾക്ക് അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നതായി പുറത്തൂർ കലാഗ്രാമം കൂട്ടായ്മ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ക്യാമ്പ് ശനി, ഞായർ ദിവസങ്ങളിൽ പുറത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. 300ഓളം കുട്ടികളാണ് രജിസ്റ്റർ ചെയ്തത്. കഥ, കവിത രചന, നാടക അഭിനയം, ചിത്രരചന, കവിത പാരായണം, വ്യക്തിത്വ വികാസം എന്നിവയിൽ പരിശീലനം നൽകും. വിവിധ മത്സരങ്ങളും തുടർച്ചയായ പ്രവർത്തനങ്ങളും സംഘടിപ്പിക്കും. സാഹിത്യകാരൻ പരത്തുള്ളി രവീന്ദ്രൻ, കഥകളി കലാകാരൻ പീശപ്പള്ളി രാജീവ്, ചിത്രകല അധ്യാപകൻ ടി. മൻസൂർ, സംഗീതാധ്യാപകൻ ജിജോ മനോഹർ എന്നിവർ നേതൃത്വം നൽകും. ശനിയാഴ്ച രാവിലെ ഒമ്പതിന് ചലച്ചിത്ര പിന്നണി ഗായകൻ എടപ്പാൾ വിശ്വൻ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ ഹരി ആലങ്കോട് സന്തൂർ വായിക്കും. വൈകീട്ട് അഞ്ചിന് സമാപന സമ്മേളനം സിനിമ താരം രജനി മുരളി ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ മികവ് പ്രകടിപ്പിച്ച ഹരിശ്രീ മാർട്ടിൻ, ഡോ. തുളസിദാസ്, എം.എം പുറത്തൂർ, പി.വി. അഹമ്മദ് ഷെബിൻ എന്നിവരെ ആദരിക്കും. വാർത്തസമ്മേളനത്തിൽ എം.എം. പുറത്തൂർ, ബിജേഷ് പുതുപ്പള്ളി, അൻവർ തൃത്തല്ലൂർ, സുരേഷ് പുറത്തൂർ, രാജേഷ് ആശുപത്രിപടി, ഷാഫി പുറത്തൂർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story