Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 11:14 AM IST Updated On
date_range 7 April 2018 11:14 AM ISTജാഗ്രത സംഗമം
text_fieldsbookmark_border
വളാഞ്ചേരി: എസ്.വൈ.എസ് കുറ്റിപ്പുറം സോൺ സമാപിച്ചു. ജില്ല സെക്രട്ടറി അബുബക്കർ മാസ്റ്റർ പടിക്കൽ ഉദ്ഘാടനം ചെയ്‌തു. എൻ. കുഞ്ഞുമുഹമ്മദ് അശ്‌റഫി അധ്യക്ഷത വഹിച്ചു. ബഷീർ മാസ്റ്റർ രണ്ടത്താണി, അബ്ദുൽ ജലീൽ സഖാഫി, ഫഖ്‌റുദീൻ സഖാഫി, അബുൽ മജീദ്, ഉമർ സഖാഫി ആതവനാട് എന്നിവർ പങ്കെടുത്തു. ഹസൻ കോയ തങ്ങൾ വാരണക്കാര പ്രാർഥന നിർവഹിച്ചു. മുനീർ പാഴൂർ സ്വാഗതവും പി.കെ. അഷ്‌റഫലി സഖാഫി നന്ദി പറഞ്ഞു. തൊഴിലധിഷ്ഠിത പരിശീലനം വളാഞ്ചേരി: ദേശീയ നൈപുണ്യ വികസന കോർപറേഷെൻറ കീഴിൽ മൗലാന ആസാദ് നാഷനൽ അക്കാദമി ഫോർ സ്കിൽസും ഓറിയോൺ എഡ്യൂട്ടക്കും ചേർന്ന് തൊഴിൽ രഹിത ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർഥികൾക്ക് സൗജന്യ തൊഴിലധിഷ്ഠിത കോഴ്സ് സംഘടിപ്പിക്കുന്നു. അസിസ്റ്റൻറ് ഫിസിയോ തെറപ്പി കോഴ്‌സിലേക്ക് പ്ലസ് ടു സയൻസ് പാസായ 18നും 30നും ഇടയിൽ പ്രായമുള്ള ന്യൂനപക്ഷ വിഭാഗക്കാർക്ക് അപേക്ഷിക്കാം. ഫോൺ: 7012188210. വെണ്ടല്ലൂർ പ്രദേശത്ത് വോൾട്ടേജ് ക്ഷാമം രൂക്ഷം വെണ്ടല്ലൂർ: പ്രദേേശത്തെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം കാണണമെന്ന് കോൺഗ്രസ് വെണ്ടല്ലൂർ ബൂത്ത് കമ്മിറ്റി യോഗം അധികൃതരോടാവശ്യപ്പെട്ടു. വെണ്ടല്ലൂർ അമ്പലപ്പടിഭാഗത്ത് പുതിയ ട്രാൻസ്ഫോർമർ സ്ഥാപിച്ച് വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. തുടർപ്രവർത്തനങ്ങളുടെ ഭാഗമായി ഒപ്പുശേഖരണവും നടത്തി. മന്ത്രി എം.എം. മണി, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, വളാഞ്ചേരി കെ.എസ്.ബി ഓഫിസർ എന്നിവർക്ക് നിവേദനം സമർപ്പിക്കാൻ തീരുമാനിച്ചു. വി.പി. ഹക്കീം, കെ. ബാവ മാസ്റ്റർ, പി. സേതുമാധവൻ നായർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story