Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകിഴക്കഞ്ചേരിയിലെ...

കിഴക്കഞ്ചേരിയിലെ ആക്രമണം സി.പി.എം ജില്ല നേതൃത്വത്തി‍െൻറ അറിവോടെ ^എം.ടി. രമേശ്

text_fields
bookmark_border
കിഴക്കഞ്ചേരിയിലെ ആക്രമണം സി.പി.എം ജില്ല നേതൃത്വത്തി‍​െൻറ അറിവോടെ -എം.ടി. രമേശ് പാലക്കാട്: ആലത്തൂർ മണ്ഡലം ബി.ജെ.പി ജനറൽ സെക്രട്ടറി എം. ഷിബുവിനെ വെട്ടിപ്പരിക്കേൽപ്പിച്ചത് സി.പി.എം ജില്ല നേതൃത്വത്തി‍​െൻറ അറിവോടെയെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. സി.പി.എം ജില്ല സെക്രട്ടറിയുെടയും ഏരിയ സെക്രട്ടറിയുെടയും തട്ടകമായ കിഴക്കഞ്ചേരിയിലാണ് ഷിബു അക്രമിക്കപ്പെട്ടത്. ജില്ല നേതൃത്വത്തെ ചോദ്യം ചെയ്താൽ യഥാർഥ പ്രതികളെ കുറിച്ച് വിവരം ലഭിക്കുമെന്ന് എം.ടി. രമേശ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. കിഴക്കഞ്ചേരിയിലെ ആക്രമണം സംസ്ഥാനത്ത് മറ്റിടങ്ങളിൽ നടന്ന ആക്രമണങ്ങൾക്ക് സമാനമാണ്. സി.പി.എമ്മി‍​െൻറ പരിശീലനം ലഭിച്ച ക്രിമിനൽ സംഘത്തിേൻറത് പോലെയാണ് ആക്രമണം. പൊലീസ് വാടകപ്രതികൾക്കായി കാത്തിരിക്കുകയാണെന്ന് സംശയിക്കുന്നു. റെഡിമെയ്ഡ് പ്രതികളെ പാർട്ടി അംഗീകരിക്കില്ലെന്നും എം.ടി. രമേശ് പറഞ്ഞു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് എൻ. ശിവരാജൻ, ജില്ല പ്രസിഡൻറ് അഡ്വ. ഇ. കൃഷ്ണദാസ് എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story