Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേശീയപാത:...

ദേശീയപാത: കലക്​ടറേറ്റിൽ എം.എൽ.എയുടെ സമരം

text_fields
bookmark_border
മലപ്പുറം: സംഘർഷമുണ്ടായ ജനവാസമേഖലയിലെ ദേശീയപാത സർവേ നിർത്തിവെക്കണമെന്നും പൊലീസ് അതിക്രമം അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് മലപ്പുറം കലക്ടറേറ്റിൽ കെ.എൻ.എ. ഖാദർ എം.എൽ.എ കുത്തിയിരിപ്പ് സമരം നടത്തി. െവള്ളിയാഴ്ച രാവിലെ 11.30ഒാടെ കലക്ടറേറ്റിലെത്തിയ അദ്ദേഹം കലക്ടർ അവധിയിലായതിനാൽ ചുമതലയുള്ള എ.ഡി.എം വി. രാമചന്ദ്രനുമായി സംസാരിച്ചു. സർവേ നിർത്തിവെക്കാനാവില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. പൊതുമരാമത്ത് മന്ത്രിയുമായും ഖാദർ ഫോണിൽ ബന്ധപ്പെെട്ടങ്കിലും അനുകൂല പ്രതികരണമുണ്ടായില്ല. തുടർന്ന് അദ്ദേഹം കലക്ടറുടെ ഒാഫിസ് വരാന്തയിൽ കുത്തിയിരുന്നു. യു.ഡി.എഫ് നേതാക്കളും ജനപ്രതിനിധികളും കലക്ടറേറ്റിലെത്തി. 3.15ന് മലപ്പുറം സി.െഎ എ. പ്രേംജിത്തി​െൻറ നേതൃത്വത്തിൽ പൊലീസ് കലക്ടറേറ്റിലെത്തി. ഇതിനിടെ, സംഘർഷമേഖലയിലെ സർവേ താൽകാലികമായി നിർത്തിയതായി തിരുവനന്തപുരത്തുനിന്ന് അറിയിപ്പ് വന്നു. അരീത്തോട് മേഖലയിലെ സർവേ നിർത്തിവെച്ചതായി എ.ഡി.എം അറിയിച്ചു. മറ്റ് മേഖലയിലെ സർവേ തുടരും. ഇതോടെ എം.എൽ.എയും സംഘവും സമരം അവസാനിപ്പിച്ചു. അരീത്തോെട്ട അൈലൻമ​െൻറ് പ്രശ്നം തിരുവനന്തപുരത്ത് ചേരുന്ന സർവകക്ഷി യോഗം ചർച്ച ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story