Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപി.എ.പി ​ൈട്രബ്യൂണൽ...

പി.എ.പി ​ൈട്രബ്യൂണൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഹരജി

text_fields
bookmark_border
പാലക്കാട്: പറമ്പിക്കുളം ആളിയാര്‍ ജലതര്‍ക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി പറമ്പിക്കുളം ആളിയാര്‍ തര്‍ക്ക പരിഹാര ൈട്രബ്യൂണല്‍ ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് സംസ്ഥാന സർക്കാർ കത്തയക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ പൊതുതാൽപര്യ ഹരജി നല്‍കിയതായി ഭാരതപ്പുഴ പുനരുജ്ജീവന കൂട്ടായ്മ ചെയര്‍മാന്‍ അഡ്വ. എസ്. കൊച്ചുകൃഷ്ണന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടിയിലൂടെ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന് 21 ടി.എം.സിയോളം വെള്ളത്തിന് അവകാശമുണ്ടെങ്കിലും ഏഴേകാല്‍ ടി.എം.സി ജലമാണ് ഇപ്പോള്‍ നല്‍കുന്നത്. ഭാരതപ്പുഴയില്‍ ഒഴുക്കില്ലാതെ പുഴ നാശത്തി​െൻറ വക്കിലാണ്. ആളിയാറില്‍നിന്നും യഥാസമയം വെള്ളം വിടാത്തതിനാല്‍ ഭാരതപ്പുഴ തടത്തിലെ 175 ഗ്രാമപഞ്ചായത്തുകളിലും എട്ട് നഗരസഭകളിലും കുടിവെള്ള പദ്ധതികള്‍ അവതാളത്തിലായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി പാണ്ടിയോട് പ്രഭാകരന്‍, ട്രഷറര്‍ എ. അബ്ദുല്‍ അസീസ്, സെക്രട്ടറി കെ. ശരവണകുമാര്‍ എന്നിവരും സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story