Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 11:08 AM IST Updated On
date_range 7 April 2018 11:08 AM ISTമുൻ വിസിയുടെ വീട്ടിൽ റെയ്ഡ്; 20 കോടിയുടെ അവിഹിത സ്വത്ത് കണ്ടെത്തി
text_fieldsbookmark_border
കോയമ്പത്തൂർ: അഴിമതി ആരോപണങ്ങളെ തുടർന്ന് അറസ്റ്റിലായ മുൻ ചെന്നൈ അണ്ണാ സർവകലാശാല വൈസ് ചാൻസലർ എം. രാജാറാമിെൻറ വീടുകളിലും മറ്റും നടന്ന റെയ്ഡിൽ 20 കോടി രൂപയുടെ അവിഹിത സ്വത്ത് സമ്പാദനം കണ്ടെത്തിയതായി പൊലീസ് കേന്ദ്രങ്ങൾ അറിയിച്ചു. 2013 മുതൽ 2016 കാലയളവിലാണ് ഇദ്ദേഹം വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചത്. അധ്യാപക നിയമനത്തിലും മറ്റുമായി വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്. ചെന്നൈ, തേനി എന്നിവിടങ്ങളിലെ ഏഴ് കേന്ദ്രങ്ങളിലാണ് അഴിമതി നിരോധനവിഭാഗം പൊലീസ് പരിശോധന നടത്തിയത്. 65 മുഖ്യപ്രമാണങ്ങൾ പിടിച്ചെടുത്ത പൊലീസ് രാജാറാമിെൻറ ബാങ്ക് ലോക്കറുകളിൽ സൂക്ഷിച്ചിരുന്ന നാലു കിലോ സ്വർണവും കണ്ടെടുത്തു. ഭാര്യയുടെ പേരിൽ പുതുശ്ശേരിയിൽ 22 സ്വകാര്യ ബസുകൾ സർവിസ് നടത്തുന്നതും അറിവായിട്ടുണ്ട്. അവിഹിത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായ പരിശോധന നടത്തിവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story