Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനെല്ലിയാമ്പതിയിൽ...

നെല്ലിയാമ്പതിയിൽ കാറ്റും മഴയും; ഗതാഗതം മുടങ്ങി

text_fields
bookmark_border
നെല്ലിയാമ്പതി: കഴിഞ്ഞദിവസം നെല്ലിയാമ്പതി മേഖലയിലുണ്ടായ കനത്ത കാറ്റും മഴയും കാരണം പലയിടത്തും ഗതാഗത തടസ്സമുണ്ടായി. കാരപ്പാറ, കൈകാട്ടി, നൂറടി പ്രദേശങ്ങളിലാണ് പ്രശ്നം രൂക്ഷമായത്. മരക്കൊമ്പ് പൊട്ടി റോഡിൽ വീണതിനെ തുടർന്നാണ് പലയിടത്തും ഗതാഗതം മുടങ്ങിയത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മേഖലയിൽ കനത്ത കാറ്റും മഴയുമാണുണ്ടായത്. ലൈനുകൾ പൊട്ടിവീണതിനാൽ പോത്തുപാറ, നൂറടി ഭാഗങ്ങളിൽ വൈദ്യുതി തടസ്സപ്പെട്ടു. വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല. തബല ശിൽപശാല പാലക്കാട്: ഗൗരി ക്രിയേഷൻസി​െൻറ ആഭിമുഖ്യത്തിൽ ഏപ്രിൽ 28ന് തബല കലാകാരൻ രത്നശ്രീ അയ്യരുടെ നേതൃത്വത്തിൽ തബല ശിൽപശാലയുണ്ടാവും. താൽപര്യമുള്ളവർ 20ന് മുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ: 7510454450. ചാരിറ്റബിൾ ട്രസ്റ്റ് ആലത്തൂർ: പാടൂർ വാണിയതറ ധർമം ചാരിറ്റബിൾ ട്രസ്റ്റി​െൻറ പുതിയ ബ്ലോക്ക് ഉദ്ഘാടനം ഏപ്രിൽ എട്ടിന് രാവിലെ 11ന് മന്ത്രി എ.കെ. ബാലൻ നിർവഹിക്കും. കെ.ഡി. പ്രസേനൻ എം.എൽ.എ അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story