Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോയമ്പത്തൂരിൽ...

കോയമ്പത്തൂരിൽ നോട്ട്​ ഇരട്ടിപ്പ്​ തട്ടിപ്പ്​ സംഘം പിടിയിൽ

text_fields
bookmark_border
കോയമ്പത്തൂർ: നഗരത്തിൽ നാലംഗ നോട്ട് ഇരട്ടിപ്പ് തട്ടിപ്പ് സംഘം അറസ്റ്റിലായി. കോയമ്പത്തൂർ ശരവണംപട്ടി ബാലമുരളി (42), ഉൗട്ടി എടക്കാട് നടരാജൻ (60), കോവൈപുതൂർ അബ്ദുൽകാദർ (54), ടാറ്റാബാദ് പത്മനാഭൻ എന്ന നാദമുനിയപ്പൻ (48) എന്നിവരാണ് പ്രതികൾ. കോവൈപുതൂരിന് സമീപം കുനിയമുത്തൂർ പൊലീസ് വാഹന പരിശോധന നടത്തവെയാണ് കാറിൽവന്ന സംഘം പിടിയിലായത്. കാറിനകത്തുനിന്ന് നോട്ടുെകട്ടുകളും കണ്ടെടുത്തു. ഒാരോ കെട്ടി​െൻറയും ഇരുവശങ്ങളിലായി 500 രൂപയുടെ നോട്ടുകളും അതിനിടയിൽ വെള്ളക്കടലാസുകളുമാണ് ഉണ്ടായിരുന്നത്. ഒറ്റനോട്ടത്തിൽ 500​െൻറ നോട്ടുകെട്ടുകളാണെന്ന് തോന്നും. പല്ലടം സ്വദേശിയായ ഒരാളെ തട്ടിപ്പിന്നിരയാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. കാറും 50,000 രൂപയും പൊലീസ് പിടിച്ചെടുത്തു. ബാലമുരളിയും നടരാജനും നേരത്തെ വിവിധയിടങ്ങളിൽ നോട്ടിരട്ടിപ്പ് കേസുകളിൽ പ്രതി ചേർക്കപ്പെട്ടവരാണ്. കോടതിയിൽ ഹാജരാക്കി ജയിലിലടച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story