Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനെല്ല് ലോറി മറിഞ്ഞ്...

നെല്ല് ലോറി മറിഞ്ഞ് രണ്ടു വീടുകളുടെ മതിൽ തകർന്നു

text_fields
bookmark_border
ആലത്തൂർ: കാവശ്ശേരി കലാമണി ജങ്ഷന് സമീപം നെല്ല് കയറ്റിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു വീടുകളുടെ മതിലുകൾ തകർന്നു. അളിഞ്ഞോട്ട് വീട്ടിൽ സുധീഷ്, രാജീവ് എന്നീ സഹോദരന്മാരുടെ വീടുകളുടെ മതിലുകളും ഇരുമ്പു പടിയുമാണ് തകർന്നത്. ലോറി ഡ്രൈവർ പഴയന്നൂർ വെണ്ണൂരിൽ സുരേന്ദ്രൻ, കാവശ്ശേരിയിലെ നെല്ല് ഏജൻറ് രാമൻ എന്നിവർക്കാണ് നിസ്സാര പരിേക്കറ്റത്. ബുധനാഴ്ച ഉച്ചക്ക് 12.30ഓടെയാണ് സംഭവം. പാടൂർ കടമ്പിടിയിൽ നിന്ന് സപ്ലൈ ക്കോയുടെ നെല്ല് കയറ്റി കാലടിയിലേക്ക് പോകുകയായിരുന്നു ലോറി. സംഭവ സമയത്ത് കുട്ടികളുൾപ്പടെയുള്ളവർ വീടിനകത്തായിരുന്നു. ആലത്തൂർ-വാഴക്കോട് സംസ്ഥാന പാതയിൽ കലാമണി മുതൽ പ്ലാഴി വരെയുള്ള ഭാഗങ്ങളിൽ പലയിടത്തും നിരപ്പ് വ്യത്യാസം കാരണം മിക്കപ്പോഴും അപകടം സംഭവിക്കുന്നുണ്ട്. നെല്ല് മറ്റൊരു ലോറിയിൽ കയറ്റിയ ശേഷം ക്രെയിൻ ഉപയോഗിച്ച് വൈകുന്നേരത്തോടെയാണ് ലോറി മാറ്റിയത്.
Show Full Article
TAGS:LOCAL NEWS 
Next Story