Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sept 2017 10:41 AM IST Updated On
date_range 30 Sept 2017 10:41 AM ISTജെ.സി.ഐ വനിത ചാപ്റ്റർ ഉദ്ഘാടനം
text_fieldsbookmark_border
നിലമ്പൂർ: ജെ.സി.ഐ വനിത ചാപ്റ്റർ നിലമ്പൂരിൽ ശനിയാഴ്ച പ്രവർത്തനം തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 6.30ന് നിലമ്പൂർ വ‍്യാപാരഭവനിൽ നടക്കുന്ന ചടങ്ങിൽ പുതിയ ഭാരവാഹികൾ ചുമതലയേൽക്കും. നഗരസഭ ചെയർപേഴ്സൻ പത്മിനി ഗോപിനാഥ് മുഖ‍്യാതിഥിയാകും. ജെ.സി.ഐ സോൺ പ്രസിഡൻറ് അബ്ദുൽ സലാം, മറ്റ് സോൺ ഓഫിസർമാർ, രാഷ്ട്രീയ നേതാക്കൾ, സാമൂഹികപ്രവർത്തകർ എന്നിവർ പങ്കെടുക്കും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കും. മേഖലയിൽ ജെ.സി.ഐയുടെ കീഴിൽ ആദ‍്യത്തെ വനിത ചാപ്റ്ററാണിത്. കൗൺസിലറും ൈസക്കോളജിസ്റ്റും അധ‍്യാപികയുമായ മീര മേനോനാണ് പ്രഥമ പ്രസിഡൻറ്. അമിത ഷൺമുഖൻ ജനറൽ സെക്രട്ടറിയും സ്നിത ട്രഷററുമാണ്. വ‍്യക്തിവികാസം, സാമൂഹിക വികസനം എന്നീ മേഖലകളിൽ വ്യത്യസ്ത പ്രവർത്തനമാണ് ലക്ഷ‍്യമാക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ കെ. കിരാതദാസ്, മീരാമേനോൻ, അമിത ഷൺമുഖൻ, സീമ വിനോദ്, നജ്മൽ ബാബു, ടി. രാജേഷ് കുമാർ, ജാഫർ സാദിഖ്, കെ.ജി. ബിജു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story