Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവേങ്ങരയിൽ കുറ്റിപ്പുറം ...

വേങ്ങരയിൽ കുറ്റിപ്പുറം ആവര്‍ത്തിക്കും: മന്ത്രി കെ.ടി.ജലീല്‍

text_fields
bookmark_border
വേങ്ങരയിൽ കുറ്റിപ്പുറം ആവര്‍ത്തിക്കും- മന്ത്രി കെ.ടി.ജലീല്‍ വേങ്ങര: വേങ്ങരയിലും കുറ്റിപ്പുറം ആവര്‍ത്തിക്കുമെന്ന് മന്ത്രി കെ.ടി. ജലീല്‍. എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. പി.പി. ബഷീറി​െൻറ പ്രചാരണ ഭാഗമായി വേങ്ങര പഞ്ചായത്തിൽ സംഘടിപ്പിച്ച കുടുംബയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേമപദ്ധതികളിലൂടെ വികസനം സാധാരണ ജനങ്ങളിൽ എത്തിക്കുകയാണ് എൽ.ഡി.എഫ് സർക്കാർ. ഷാർജ സുൽത്താൻ അഞ്ചു മിനിട്ട് കൊണ്ടാണ് മുഖ്യമന്ത്രിയുടെ അഭ്യർഥന മാനിച്ച് തടവിൽ കഴിയുന്നവരെ വിട്ടയച്ചത്. വർഗീയതക്കെതിരായ ചെറുത്തുനിൽപ്പും ഒന്നേക്കാൽ വർഷത്തെ ഭരണനേട്ടങ്ങളും ജനങ്ങൾ അംഗീകരിക്കുന്നതി​െൻറ തെളിവാണ് എൽ.ഡി.എഫ് യോഗങ്ങളിലെ ജനപങ്കാളിത്തമെന്ന് അദ്ദേഹം പറഞ്ഞു: വേങ്ങര കൽപുള്ളിപ്പാറ, ഗാന്ധിക്കുന്ന്, കുറ്റൂർ, പത്തുമൂച്ചി, ചെനക്കൽ എന്നിവിടങ്ങളിലെ യോഗങ്ങളിൽ സംസാരിച്ചു. വി. ശശികുമാർ, അഡ്വ. യു. സൈനുദ്ദീൻ, എ. ശിവദാസൻ, പി. രാധാകൃഷ്ണൻ, സി.എ. സജീർ, കെ ടി. അലവിക്കുട്ടി എന്നിവർ സംസാരിച്ചു. foto: പത്തു മുച്ചിയിൽ നടന്ന എൽ.ഡി.എഫ് കുടുംബയോഗത്തിൽ മന്ത്രി കെ.ടി. ജലീൽ സംസാരിക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story