Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sep 2017 5:04 AM GMT Updated On
date_range 2017-09-30T10:34:33+05:30ആ സൗമ്യ മുഖം ഇനി ഒാർമ; താരക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
text_fieldsഎടക്കര: പഞ്ചായത്ത് അംഗത്തിെൻറ ആകസ്മിക മരണത്തില്‍ കണ്ണീര്‍വാര്‍ത്ത് നാട്. ഞെട്ടിക്കുളം അട്ടത്തറ വടക്കേതില്‍ അനിലിെൻറ ഭാര്യയും പോത്തുകല്‍ ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡ് അംഗവുമായ താരക്കാണ് (40) കണ്ണീരില്‍ കുതിർന്ന യാത്രയയപ്പ് നല്‍കിയത്. രാഷ്ട്രീയ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍നിന്ന് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങി ജയിച്ച താര, കുറഞ്ഞ കാലം കൊണ്ട് വാര്‍ഡ് അംഗം എന്ന നിലയിലും ജനങ്ങളോടുള്ള പെരുമാറ്റം കൊണ്ടും നാട്ടുകാരുടെ സ്നേഹം പിടിച്ചുപറ്റിയിരുന്നു. ഇതിന് തെളിവായിരുന്നു അേന്ത്യാപചാരമര്‍പ്പിക്കാനത്തെിയവരുടെ എണ്ണം. താരയുടെ വിയോഗത്തില്‍ കണ്ണീര്‍വാര്‍ത്താണ് ഓരോരുത്തരും മൃതദേഹം ദര്‍ശിച്ചിറങ്ങിയത്. ബുധനാഴ്ച രാത്രി കുഴഞ്ഞുവീണ താരയെ ഉടനെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച മരിക്കുകയായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പി.വി. അബ്ദുല്‍ വഹാബ് എം.പി, പി.വി. അന്‍വര്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, കെ.പി.സി.സി സെക്രട്ടറി വി.എ. കരീം, ജില്ല പഞ്ചായത്ത് അംങ്ങളായ ഒ.ടി. ജെയിംസ്, ഷേര്‍ളി വര്‍ഗീസ്, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഗതന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ സി. കരുണാകരന്‍പിള്ള (പോത്തുകല്‍), ഇ.എ. സുകു (വഴിക്കടവ്), ആലീസ് അമ്പാട്ട് (എടക്കര), കെ. സ്വപ്ന (ചുങ്കത്തറ), സി.ടി. രാധാമണി (മൂത്തേടം) തുടങ്ങി രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ അന്ത്യോപചാരമര്‍പ്പിക്കാനത്തെിയിരുന്നു. ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍ മൃതദേഹം സംസ്കരിച്ചു. അനുശോചന യോഗം ചേര്‍ന്നു എടക്കര: യുവത്വത്തിെൻറ പ്രസരിപ്പും ഊര്‍ജസ്വലതയും നിറഞ്ഞ പ്രവര്‍ത്തനം കാഴ്ചവെച്ച വ്യക്തിയായിരുന്നു കഴിഞ്ഞദിവസം നിര്യാതയായ 11ാം വാര്‍ഡ് അംഗം താരയെന്ന് പോത്തുകല്ലില്‍ ചേര്‍ന്ന സര്‍വകക്ഷി അനുശോചന യോഗം അഭിപ്രായപ്പെട്ടു. പൈക്കാടന്‍ നാസര്‍ അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഗതന്‍, വൈസ് പ്രസിഡൻറ് സജിന സകരിയ്യ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. കരുണാകരന്‍ പിള്ള, വൈസ് പ്രസിഡൻറ് കെ. സറഫുന്നിസ, ഇ. പോക്കര്‍, ടി. ഉബൈദ്, പി.ആര്‍. കുട്ടപ്പന്‍, എ. ഉണ്ണികൃഷ്ണന്‍, ജോസഫ് ജോണ്‍, സി.ആര്‍. പ്രകാശ്, കോശി ജോസഫ്, സി.എച്ച്. ഇഖ്ബാല്‍, ദിവാകരന്‍, സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.
Next Story