Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅതിർത്തി സംഘർഷം...

അതിർത്തി സംഘർഷം ലഘൂകരിക്കാൻ 'ഫ്ലാഗ്​ മീറ്റിങ്​'

text_fields
bookmark_border
അതിർത്തി സംഘർഷം ലഘൂകരിക്കാൻ 'ഫ്ലാഗ് മീറ്റിങ്' ജമ്മു: അതിർത്തിയിലെ സംഘർഷം ലഘൂകരിക്കാൻ ബി.എസ്.എഫ്–പാക് റേഞ്ചേഴ്സ് ചർച്ച. ആറു മാസത്തിനിടെ ആദ്യമായാണ് ഇരുവിഭാഗവും ചർച്ച നടത്തിയത്. അന്തർദേശീയ അതിർത്തിയിൽ സംഘർഷം കുറക്കാനും സമാധാനം നിലനിർത്താനും ധാരണയിലെത്തിയെന്ന് ബി.എസ്.എഫ് വക്താവ് പറഞ്ഞു. അതേസമയം, പാകിസ്താ​െൻറ ഭാഗത്തുനിന്ന് ഏതുതരം പ്രകോപനമുണ്ടായാലും തുല്യനാണയത്തിൽ തിരിച്ചടിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. ഇരുവിഭാഗങ്ങളുടെയും സെക്ടർ കമാൻഡർമാരാണ് വെള്ളിയാഴ്ച നടന്ന ചർച്ചക്ക് നേതൃത്വം നൽകിയത്. 105 മിനിറ്റ് നീണ്ട ചർച്ച പാകിസ്താ​െൻറ അഭ്യർഥന പ്രകാരമായിരുന്നു. ബി.എസ്.എഫിനെ പ്രതിനിധാനംചെയ്ത് ജമ്മു സെക്ടർ ഡി.െഎ.ജി പി.എസ്. ധിമാ​െൻറ നേതൃത്വത്തിൽ 16 ഉദ്യോഗസ്ഥരാണ് പെങ്കടുത്തത്. മാർച്ച് ഒമ്പതിനാണ് ഏറ്റവും ഒടുവിൽ സെക്ടർ കമാൻഡർതല ചർച്ച നടന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story