Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2017 5:10 AM GMT Updated On
date_range 29 Sep 2017 5:10 AM GMTകാഞ്ഞിരാനി കുളം നവീകരണം നീളുന്നു
text_fieldsbookmark_border
കല്ലടിക്കോട്: കരിമ്പ ഗ്രാമ പഞ്ചായത്തിൽ കാഞ്ഞിരാനി പൊതുകുളം നവീകരണം വൈകുന്നു. ഗ്രാമീണമേഖലയിലെ പ്രധാന ശുദ്ധജല സ്രോതസ്സുകളിലൊന്നായ കാഞ്ഞിരാനിയിലെ കുളം വർഷങ്ങളായി നവീകരിക്കാതെ കിടക്കുകയാണ്. കാലപ്പഴക്കം കാരണം കുളത്തിെൻറ അരികിടിഞ്ഞ് വിസ്തൃതിയും കുറഞ്ഞു. ചളിയും പായലും നിറഞ്ഞു. വേനൽക്കാലത്തും പരിസരവാസികൾ ഉപയോഗിച്ചിരുന്ന കുളമാണിത്. കാഞ്ഞിരാനിയിലെ കുളം നവീകരിച്ച് സംരക്ഷിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാവുകയാണ്. അതേസമയം, കുളം നവീകരിക്കാൻ മണ്ണ് സംരക്ഷണ വകുപ്പിന് നിർദേശം സമർപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. രൂപരേഖ തയാറാക്കി ഫണ്ട് അനുവദിക്കുന്ന മുറക്ക് കുളത്തിെൻറ പുനരുദ്ധാരണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story