Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'എഴുത്തുകാരുടെ തലക്ക്...

'എഴുത്തുകാരുടെ തലക്ക് വിലയിടുന്നു' -

text_fields
bookmark_border
മലപ്പുറം: എഴുത്തുകാരുടെ തലക്ക് വിലയിട്ടിരിക്കുകയാണെന്നും ഇത്തരക്കാർ അക്ഷരങ്ങളെ പേടിക്കുന്നവരാണെന്നും കവി മണമ്പൂർ രാജൻബാബു. നവംബർ സോഷ്യലിസ്റ്റ് വിപ്ലവത്തി​െൻറ ശതാബ്ദി ആചരണ ഭാഗമായി എസ്.യു.സി.ഐ കമ്യൂണിസ്റ്റ് ടൗൺ ഹാളിൽ നടത്തിയ കവിയരങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ടി.ടി. വാസുദേവൻ അധ്യക്ഷത വഹിച്ചു. വൈകീട്ട് നടന്ന 'സോഷ്യലിസവും സ്ത്രീ വിമോചനവും' സെമിനാർ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഡോ. പി. ഗീത ഉദ്ഘാടനം ചെയ്തു. കെ.എം. ബീവി അധ്യക്ഷത വഹിച്ചു. എസ്.യു.സി.ഐ സംസ്ഥാന കമ്മിറ്റി അംഗം ഷൈല കെ. ജോൺ വിഷയമവതരിപ്പിച്ചു. അജിത്രി, ഡോ. കെ. മിനി, കെ. ഷീബ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന 'പ്രതിരോധവും സോഷ്യലിസവും' സെമിനാർ സാംസ്കാരിക പ്രവർത്തകൻ എ.പി. അഹമ്മദ് ഉദ്ഘാടനം ചെയ്തു. എസ്.യു.സി.ഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം ജി.എസ്. പത്മകുമാർ അധ്യക്ഷത വഹിച്ചു. ആർ.എം.പി.ഐ കേന്ദ്ര കമ്മിറ്റിയംഗം കെ.എസ്. ഹരിഹരൻ, ആർ. കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story