Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2017 10:43 AM IST Updated On
date_range 28 Sept 2017 10:43 AM ISTവാട്ടർ അതോറിറ്റിയുടെ സെക്ഷൻ ഓഫിസുകളിൽ വിജിലൻസ് പരിശോധന
text_fieldsbookmark_border
പാലക്കാട്: ജില്ലയിലെ . പാലക്കാട്, ചിറ്റൂർ, ഷൊർണൂർ സെക്ഷൻ ഓഫിസുകളിലാണ് പരിശോധന നടന്നത്. പാലക്കാട് സെക്ഷൻ ഓഫിസിൽ നടത്തിയ പരിശോധനയിൽ അസി. എൻജിനീയർ, രണ്ട് ഓവർസിയർ, ഫിറ്റർ എന്നിവരിൽനിന്നും കണക്കിൽപെടാത്ത 14,715 രൂപ പിടികൂടി. ഗാർഹിക കണക്ഷനുകൾ ചട്ടപ്രകാരമല്ല അനുവദിക്കുന്നതെന്നും കെണ്ടത്തി. ചിറ്റൂർ സെക്ഷൻ ഓഫിസിൽ നടത്തിയ പരിശോധനയിൽ കുടിവെള്ള കണക്ഷനുകളിൽ കാരണമില്ലാതെ 36 എണ്ണം മാറ്റിവെച്ചതായി കെണ്ടത്തി. കണക്ഷനുകൾ പ്ലംബർമാരെയാണ് ഏൽപിക്കുന്നതെന്നും കണ്ടെത്തി. കണക്ഷൻ അപേക്ഷയിൽ രസീതി കൊടുക്കാത്തതും സ്ക്രാപ്പുകൾ രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിൽ വീഴ്ചയും കണ്ടത്തി. ഷൊർണൂർ സെക്ഷൻ ഓഫിസിൽ നടത്തിയ പരിശോധനയിൽ പൊതുവായ 41 അപേക്ഷകളും പുതിയ വാട്ടർ കണക്ഷനുവേണ്ടി സമർപ്പിച്ച ആറ് അപേക്ഷകളും സമയപരിധി കഴിഞ്ഞിട്ടും തീർപ്പാക്കിയിട്ടില്ലെന്ന് കണ്ടെത്തി. ലഭിക്കുന്ന അപേക്ഷകൾ രജിസ്റ്ററിൽ സൂക്ഷിക്കുന്നില്ലെന്നും രസീത് നൽകുന്നില്ലെന്നും കണ്ടെത്തിയതായി വിജിലൻസ് സംഘം അറിയിച്ചു. പാലക്കാട്ട് സി.ഐ.സി.എം ദേവദാസിെൻറ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് പരിശോധന നടത്തിയത്. മലമ്പുഴ അസി. എൻജിനീയർ എസ്. ശ്രീനാഥ്, എ.എസ്.ഐ ബി. സുരേന്ദ്രൻ, സി.പി.ഒമാരായ സുധീർ എം. ബാവ, രമേഷ് എന്നിവർ പങ്കെടുത്തു. ചിറ്റൂരിൽ വിജിലൻസ് സി.ഐ കെ.എം. പ്രവീണിെൻറ നേത-ൃത്വത്തിലാണ് പരിശോധന നടത്തിയത്. ശിരുവാണി സർക്കിളിലെ ഫിനാൻഷ്യൽ അസി. വി.ആർ. സതീശൻ സി.പി.ഒമാരായ ജയശങ്കർ, മുസ്തഫ എന്നിവരും പങ്കെടുത്തു. ഷൊർണൂരിൽ സർക്കിൾ ഇൻസ്പെക്ടർ കെ. വിജയകുമാറിെൻറ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഇറിഗേഷൻ അസി. എൻജിനീയർ അരുൺലാൽ, എ.എസ്.ഐ റഫീഖ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story