Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sep 2017 5:07 AM GMT Updated On
date_range 2017-09-28T10:37:34+05:30മർദനമേറ്റ ഉബർ ഡ്രൈവറെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി
text_fieldsമർദനമേറ്റ ഉബർ ഡ്രൈവറെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി കൊച്ചി: വൈറ്റിലയിൽ യുവതികളുടെ മർദനമേറ്റ ഉബർ ടാക്സി ഡ്രൈവർ കുമ്പളം സ്വദേശി ടി.െഎ. ഷഫീഖിനെ ചൊവ്വാഴ്ചവരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി. സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച് തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ ഇദ്ദേഹം നൽകിയ മുൻകൂർ ജാമ്യഹരജിയിലാണ് ഉത്തരവ്. ഷഫീഖിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കാനുണ്ടായ സാഹചര്യവും സംഭവത്തിെൻറ വസ്തുതയും അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചു. കേസ് ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. ഇൗ മാസം 20ന് ഉച്ചക്കാണ് ഷഫീഖിന് മർദനമേറ്റത്. ഉബറിെൻറ പൂൾ ടാക്സി സംവിധാനത്തിൽ തൃപ്പൂണിത്തുറയിലേക്ക് യാത്ര ബുക്ക് ചെയ്ത യുവതികൾ, കാറിൽ മറ്റൊരു യാത്രക്കാരനെ കയറ്റിയത് ചോദ്യംചെയ്ത് തന്നെ മർദിച്ചെന്ന് ഹരജിയിൽ പറയുന്നു. കല്ലുകൊണ്ട് ആക്രമിച്ചെന്നും പൊതുസ്ഥലത്ത് വസ്ത്രം വലിച്ചുകീറി അപമാനിച്ചെന്നുമാണ് പരാതി. പൊലീസ് എത്തിയാണ് ആശുപത്രിയിലാക്കിയത്. എന്നാൽ, താൻ ആശുപത്രി വിടുംമുമ്പേ യുവതികൾ സ്വാധീനമുപയോഗിച്ച് ജാമ്യത്തിൽ പോയി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്തി തനിക്കെതിരെ മരട് പൊലീസ് കേസെടുത്തെന്നും ഹരജിയിൽ പറയുന്നു. യുവതികളുടെ പരാതിയിലാണോ സ്ത്രീകൾ ഉൾപ്പെട്ട കേസായതിനാലാണോ സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്തി കേസെടുത്തതെന്ന് കോടതി വാക്കാൽ ചോദിച്ചു. അതേസമയം, സ്ത്രീകൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ഇവരിലൊരാൾ ജ്വല്ലറി ഉടമയെ തേൻകെണിയിൽ കുടുക്കിയ കേസിലുൾപ്പെട്ടിട്ടുണ്ടെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ വിശദീകരണം നൽകാൻ നിർദേശിച്ചത്.
Next Story