Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലഹരി ഗുളികകൾ പിടികൂടി
text_fieldsbookmark_border
ചിറ്റൂർ: വിളയോടി കരുണ മെഡിക്കൽ കോളജിന് സമീപത്തുനിന്ന് നിരോധിത ലഹരിമരുന്ന് കണ്ടെടുത്തു. കോളജിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നാണ് 500 നെട്രോ സെപാം ഗുളികകൾ എക്സൈസ് സംഘം കണ്ടെത്തിയത്. എക്സൈസ് കമീഷണർക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് പാലക്കാട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സുരേഷിെൻറ നേതൃത്വത്തിൽ ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. പ്രിവൻറീവ് ഓഫിസർമാരായ സജിത്ത്, യൂനസ്, സിവിൽ എക്സൈസ് ഓഫിസർമാരായ ഉദയൻ, അജീഷ്, വിവേക്, വനിത എക്സൈസ് ഓഫിസർ വിജിത, ഡ്രൈവർ മുരളി മോഹൻ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. ബൈക്കിലെത്തി മാല പൊട്ടിച്ചു പാലക്കാട്: നഗരത്തിലെ ചിറ്റൂർ റോഡിൽ ബൈക്കിലെത്തി അജ്ഞാതൻ യുവതിയുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കോട്ടായി വില്ലേജ് ഓഫിസർ ബീനക്കാണ് രണ്ട് പവൻ തൂക്കം വരുന്ന സ്വർണമാല നഷ്ടപ്പെട്ടത്. ഇവർ പാലക്കാട് സൗത്ത് പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story