Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sep 2017 5:13 AM GMT Updated On
date_range 2017-09-24T10:43:22+05:30കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സസ്പെൻഷൻ
text_fieldsകരുവാരകുണ്ട്: കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. നിസാറിന് സസ്പെൻഷൻ. എടപ്പറ്റ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരിക്കെ ഇദ്ദേഹം ക്രമക്കേട് നടത്തിയെന്നാരോപിച്ച് തദ്ദേശ സ്വയംഭരണ മന്ത്രിക്ക് ചിലർ നൽകിയ പരാതിയെ തുടർന്നാണ് പഞ്ചായത്ത് ഡയറക്ടർ പി. മേരിക്കുട്ടിയുടെ നടപടി. 2010--2015 കാലയളവിൽ എടപ്പറ്റ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരിക്കെ കോഴിഫാം തുടങ്ങുന്നതിന് അനുമതി നൽകിയെന്നും അസസ്മെൻറ് രജിസ്റ്ററിൽ ഇല്ലാത്ത കെട്ടിടങ്ങൾക്ക് ഉടമസ്ഥാവകാശ രേഖ നൽകിയെന്നും പഞ്ചായത്ത് ബോർഡ് ചേരാതെ ഭരണസമിതി തീരുമാനങ്ങൾ നൽകിയെന്നുമാണ് പരാതിയിലുണ്ടായിരുന്നത്. കഴിഞ്ഞ മാസം ഇദ്ദേഹത്തിൽനിന്ന് ഡെപ്യൂട്ടി ഡയറക്ടർ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്തത്.
Next Story